2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: 2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. വീടുവീടാന്തരമുള്ള ‘പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ’ (എസ്.ഐ.ആർ) നടപടികൾ പൂർത്തിയായ ശേഷമാണ് കരട് പട്ടിക കമ്മീഷൻ പ്രസിദ്ധീകരിച്ചത്. ആകെ 1.45 കോടി വോട്ടർമാരിൽ 47.7 ലക്ഷത്തിലധികം പേർ കരട് പട്ടികയിൽ നിന്ന് പുറത്തായി. അന്തിമ വോട്ടർ പട്ടിക നവംബർ 4ന് പ്രസിദ്ധീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് ഉൾപ്പെടുത്താൻ സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.

തുടർന്ന് തിരുത്തലുകൾ വരുത്താനും പരാതികളും ആക്ഷേപങ്ങളും തീർപ്പാക്കാനായി ഒക്ടോബർ 29 വരെയും കമീഷൻ സമയം അനുവദിച്ചിട്ടുണ്ട്. ശേഷം നവംബർ 4ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധികരിക്കും.2026 ജൂൺ 30 മുതൽ ഓഗസ്റ്റ് 17 വരെ നടന്ന വീടുവീടാന്തര സർവേയിൽ ഫോമുകൾ ശേഖരിക്കാൻ കഴിയാത്തവരെയാണ് പ്രധാനമായും പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്ന് കമ്മീഷൻ അറിയിച്ചു. ഇവരെ സ്ഥലത്തില്ലാത്തവർ, താമസം മാറിയവർ, മരണപ്പെട്ടവർ, ഇരട്ട വോട്ടുള്ളവർ, മറ്റ് കാരണങ്ങളാൽ ഫോം നൽകാൻ സാധിക്കാത്തവർ എന്നീ വിഭാഗങ്ങളിലാണ് ഉൾപ്പെടുത്തിയത്. ഇതിൽ 97.5 ലക്ഷം പേരുടെ ഫോമുകൾ ഡിജിറ്റൈസ് ചെയ്‌തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെപ്റ്റംബര്‍ ഒന്നിന് പത്തനംതിട്ട ഡി.സി.സിയുടെ നേതൃത്വത്തില്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധ ധര്‍ണ്ണ

0
പത്തനംതിട്ട : പാലക്കാട് റെയില്‍വേ ഡിവിഷന്റെ കേന്ദ്രബിന്ദുവായിരുന്ന മംഗളൂരു ജംഗ്ഷന്‍ അടര്‍ത്തിമാറ്റി...

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 5 മാസം കൊണ്ട് ആഭ്യന്തര കാർഗോയിൽ 41% വളർച്ച

0
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2026–27 സാമ്പത്തിക വർഷത്തിലെ ആദ്യ...

മാടാക്കര പള്ളിയിലെ സംഘർഷം ; വിശ്വാസി സമൂഹത്തോട് മാപ്പു പറയണമെന്ന് മുൻ പള്ളി കമ്മിറ്റി...

0
കോഴിക്കോട്: മാടാക്കര പള്ളിയിലെ സംഘർഷത്തിൽ മഹല്ല് കമ്മിറ്റി, വിശ്വാസി സമൂഹത്തോട് മാപ്പു...

റാന്നി വാളിപ്ലാക്കൽ വളവിലെ ടാറിംഗ് പൂര്‍ത്തിയാക്കാത്തത് അപകടക്കെണിയാകുന്നു

0
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വാളിപ്ലാക്കൽ എൻ.എം.എൽ.എൽ.പി....