മലയാളി ബോളിവുഡ് നടൻ പ്രശാന്ത് നാരായണൻ ഉൾപ്പെട്ട സാമ്പത്തിക വഞ്ചന കേസ് റദ്ദാക്കണമെന്ന് ആവശ്യം തള്ളി സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മലയാളി ബോളിവുഡ് നടൻ പ്രശാന്ത് നാരായണൻ ഉൾപ്പെട്ട സാമ്പത്തിക വഞ്ചന കേസ് റദ്ദാക്കണമെന്ന് ആവശ്യം തള്ളി സുപ്രീം കോടതി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ഒരുകോടി 20 ലക്ഷം രൂപയുടെ ബിസിനസ് നിക്ഷേപവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ക്രിമിനൽ കേസ് റദ്ദാക്കാൻ വിസമ്മതിച്ച ഉത്തരവിനെ ചോദ്യം ചെയ്യുന്നതാണ് സുപ്രീംകോടതിയിൽ നടൻ ഹർജി നൽകിയത്. ഒരു കമ്പനിയിലെ ഡയറക്ടർ സ്ഥാനം ഉൾപെടെ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

80 ലക്ഷം രൂപ മുംബൈയിലേക്ക് ബാങ്ക് വഴി കൈമാറിയെന്നും 40 ലക്ഷം രൂപ ദുബായിൽ കൈമാറിയെന്ന പരാതിയിലാണ് നേരത്തെ കേരള പോലീസ് കേസ് എടുത്തത്. എന്നാൽ കേസ് സിവിൽ തർക്കം മാത്രമാണെന്നും ഇക്കാര്യത്തിൽ കേരള പോലീസ് എടുത്ത കേസ് നിലനിൽക്കില്ലെന്ന് ആയിരുന്നു നടനുൾപ്പെടെയുള്ള ഹർജിക്കാരുടെ വാദം. നടന്റെ വാദത്തെ സംസ്ഥാന സർക്കാരിനായി ഹാജരായ സ്റ്റാൻഡിങ് കോൺസൽ അൽജോ കെ ജോസഫ് ശക്തമായി എതിർത്തു. ഹർജി തള്ളിയ കോടതി പ്രതികളോട് വിചാരണ നേരിടാൻ നിർദ്ദേശിച്ചു. കേസിൽ നടൻ പ്രശാന്ത് നാരായണനായി അഭിഭാഷകരായ ശ്രീറാം പാറക്കാട്ട്, കെ. ടി തോമസ് എന്നിവർ ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയി

0
കൊച്ചി: തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയി....

അതിരപ്പിള്ളിയിൽ ആംബുലൻസിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം

0
തൃശൂർ: അതിരപ്പിള്ളി–മലക്കപ്പാറ റൂട്ടിൽ ആംബുലൻസിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ഞായറാഴ്ച...

കോട്ടയത്ത് വീട് കുത്തിത്തുറന്ന് കവർച്ച ; നഷ്ടപ്പെട്ടത് 24 പവൻ സ്വർണം

0
കോട്ടയം : കോട്ടയം പൂവത്തളപ്പില്‍ വീട് കുത്തിത്തുറന്ന് 24 പവൻ മോഷ്ടിച്ചു....

പതിനൊന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ എക്സൈസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ അറസ്റ്റിൽ

0
കോട്ടയം: ബന്ധുവായ പതിനൊന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ എക്സൈസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ...