തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയി. തൊണ്ടിവാഹനമായ ട്രെയിലർ ലോറി തമിഴ്നാട്ടിലെ സേലത്തു നിന്ന് പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. ലോറി കടത്തിക്കൊണ്ടുപോയ ഒഡീഷ സ്വദേശിയും ഡ്രൈവറുമായ ഭുവനേശ്വർ മിശ്രയെയും പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന് ഇടയാക്കിയ വാഹനം പോലീസ് സ്റ്റേഷനിൽ സ്ഥലപരിമിതിയുള്ളതിനാലാണ് സീപോർട്ട് എയർപോർട്ട് റോഡിൽ നിർത്തിയിട്ടതായിരുന്നു.

ഉച്ചയോടെ വാഹനം പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലുണ്ടായിരുന്ന വാഹനം കാണാതായ വിവരമറിയുന്നത്. തുടർന്ന് സി.സി.ടി.വി പരിശോധിക്കുകയും ചെക്ക്‌പോസ്റ്റ് വഴി അന്വേഷിക്കുകയും ചെയ്തതോടെയാണ് വാഹനം തമിഴ്‌നാട്ടിലേക്ക് എത്തിയതായി വിവരം ലഭിച്ചത്. തുടർന്നാണ് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ സേലത്തുനിന്നും വാഹനം പിടികൂടുകയായിരുന്നു. വാഹന ഉടമയുടെ ഭീഷണിയെ തുടർന്നാണ് ഡ്രൈവറായ ഭുവനേശ്വർ മിശ്ര കടത്തിക്കൊണ്ട് പോയത്. ഇയാളേയും കസ്റ്റഡിയിലെടുത്തതായി തൃക്കാക്കര എസ്.എച്ച്.ഒ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിരപ്പിള്ളിയിൽ ആംബുലൻസിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം

0
തൃശൂർ: അതിരപ്പിള്ളി–മലക്കപ്പാറ റൂട്ടിൽ ആംബുലൻസിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ഞായറാഴ്ച...

കോട്ടയത്ത് വീട് കുത്തിത്തുറന്ന് കവർച്ച ; നഷ്ടപ്പെട്ടത് 24 പവൻ സ്വർണം

0
കോട്ടയം : കോട്ടയം പൂവത്തളപ്പില്‍ വീട് കുത്തിത്തുറന്ന് 24 പവൻ മോഷ്ടിച്ചു....

പതിനൊന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ എക്സൈസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ അറസ്റ്റിൽ

0
കോട്ടയം: ബന്ധുവായ പതിനൊന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ എക്സൈസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ...

സിപിഎമ്മിനെ പരിഹസിച്ച് ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് മനു തോമസ്

0
കണ്ണൂർ: സിപിഎമ്മിനെ പരിഹസിച്ച് ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് മനു തോമസ്....