കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടേത് സ്ത്രീവിരുദ്ധ പ്രസ്താവനയെന്ന് എം ടി രമേശ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടേത് സ്ത്രീവിരുദ്ധ പ്രസ്താവനയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കാന്തപുരത്തിൻ്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണിതെന്നും എംടി രമേശ് പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും എം ടി രമേശ് ചോദിച്ചു. സ്ത്രീസമൂഹത്തെ അപമാനിക്കുകയും അവരുടെ വ്യക്തിബോധത്തെയും സ്വാതന്ത്ര്യബോധത്തെയും ചോദ്യംചെയ്തിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിക്കാത്തത്? മതനേതാക്കൾ പറയുന്നതിനോട് പ്രതികരിക്കാൻ തയ്യാറല്ലെന്നാണ് മുസ്ലീം ലീഗ് നേതാവായ വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.

കാന്തപുരത്തിൻ്റെ അഭിപ്രായത്തെ അംഗീകരിക്കുന്ന നിലപാടാണോ വിദ്യാഭ്യാസ മന്ത്രി നടത്തിയത്? അത് സർക്കാരിൻ്റെ അഭിപ്രായമാണോ? ലീഗിൻ്റെ മറ്റൊരു മന്ത്രിയായ കെ എം ഷാജി മൗനം പാലിച്ചു. മുസ്ലീം ലീ​ഗ് കാന്തപുരത്തിൻ്റെ അഭിപ്രായത്തിനൊപ്പമാണോ എന്നും എം ടി രമേശ് ചോദിച്ചു. നാട്ടിൽ നടക്കുന്ന സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ച് പ്രതികരിക്കുന്ന മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലെ മൗനം ദുരൂഹമാണ്. ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജമാത്തെ ഇസ്ലാമിയുമായും കാന്തപുരവുമായും മുസ്ലീം ലീ​ഗ് മുഖാന്തരം നടത്തിയ ബാന്ധവത്തിൻ്റെ ബാക്കിപത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാന്തപുരവും ജമാഅത്തെ ഇസ്‌ലാമിയും മുഖ്യമന്ത്രിയെ സഹായിച്ചു. കേരളത്തിലെ സ്ത്രീസമൂഹത്തെ വെല്ലുവിളിക്കുന്ന സമീപനത്തോട് സ‍ർക്കാർ സ്വീകരിക്കുന്ന മൗനം പ്രതിഷേധാർഹമാണെന്നും എം ടി രമേശ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഖാര്‍ഗ് ദ്വീപ് തകര്‍ക്കപ്പെടുന്നു’ ; ആക്രമണത്തിന്റെ എഐ വിഡിയോ പങ്കുവച്ച് ട്രംപ്

0
വാഷിങ്ടണ്‍ : അമേരിക്കന്‍ സൈന്യം ഇറാനിലെ ഖാര്‍ഗ് ദ്വീപ് ആക്രമിക്കുന്നതിന്റെ എഐ...

മലയാളി ബോളിവുഡ് നടൻ പ്രശാന്ത് നാരായണൻ ഉൾപ്പെട്ട സാമ്പത്തിക വഞ്ചന കേസ് റദ്ദാക്കണമെന്ന് ആവശ്യം...

0
ഡൽഹി: മലയാളി ബോളിവുഡ് നടൻ പ്രശാന്ത് നാരായണൻ ഉൾപ്പെട്ട സാമ്പത്തിക വഞ്ചന...

‘എംഎൽഎമാരെ ഭീഷണിപ്പെടുത്താൻ കെകെ രാഗേഷിന് എന്തധികാരം?’ ; രമേശ് ചെന്നിത്തല

0
കണ്ണൂർ: തളിപ്പറമ്പിലെയും പയ്യന്നൂരിലെയും എംഎൽഎമാരെ പൊതുവേദികളിൽ ഭീഷണിപ്പെടുത്താൻ സിപിഎം കണ്ണൂർ...

സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു

0
തിരുവനന്തപുരം: സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സംസ്ഥാന...