Wednesday, May 22, 2024 7:32 am

‘സ്ക്രീനിൽ ദൃശ്യങ്ങൾ തെളിഞ്ഞു വന്നിരുന്നു’; മെമ്മറി കാർഡ് കാണാതായതിൽ ദുരൂഹതയെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ തടഞ്ഞുനിർത്തിയ കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണായതില്‍ ദുരൂഹതയുണ്ടെന്ന് ഡ്രൈവര്‍ യദു പറഞ്ഞു. തൃശൂരില്‍ നിന്നും വാഹനം പുറപ്പെട്ടത് മുതല്‍ സിസിടിവി ക്യാമറ പ്രവര്‍ത്തിച്ചിരുന്നു. സ്ക്രീനിൽ ദൃശ്യങ്ങള്‍ തെളിഞ്ഞു വന്നിരുന്നു. റെക്കോര്‍ഡിങ് എന്ന് കാണിച്ചിരുന്നു. ദൃശ്യങ്ങള്‍ മനപ്പൂര്‍വം ഇല്ലാതാക്കാൻ ശ്രമങ്ങള്‍ നടന്നിരുന്നു. അതിന്‍റെ ഭാഗമാണ് മെമ്മറി കാര്‍ഡ് കാണാതായതിന് പിന്നില്‍. ഈ ദൃശ്യങ്ങള്‍ പുറത്തുവരണം എന്നാണ് ആഗ്രഹം. എന്‍റെ നിരപരാധിത്വം കൂടുതല്‍ തെളിയാൻ ദൃശ്യങ്ങള്‍ പുറത്തു കൊണ്ടുവരണമെന്നും യദു പറഞ്ഞു. അതേസമയം, മെമ്മറി കാര്‍ഡ് കാണാതായ സംഭവം അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. കാമറ ഉള്ള നാല് ഫാസ്റ്റ് പാസഞ്ചർ തമ്പാനൂർ ഡിപ്പോയിൽ ഇന്നുണ്ട്. ഇതിൽ ബാക്കി മൂന്ന് ബസുകളിലും മെമ്മറി കാർഡുണ്ട്. വിവാദങ്ങളിലായ ഈ ബസിലെ മെമ്മറി കാർഡ് മാത്രമാണ് കാണാതായത്. അന്വേഷിക്കാൻ കെഎസ്ആർടി എംഡിക്ക് നിർദേശം നൽകിയതായും ഗണേഷ് കുമാർ അറിയിച്ചു.

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും തിരുവനന്തപുരത്തെ കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിലെ യാഥാർത്ഥ്യം പുറത്ത് വരുന്നതിൽ നിർണായക വഴിത്തിരിവാകുമായിരുന്ന സിസിടിവി ദൃശ്യങ്ങളാണ് നഷ്ടപ്പെട്ടത്. ഡ്രൈവർ യദു ഓടിച്ച കെഎസ്ആർടിസി ബസിനുളളിൽ സിസിസിടി ക്യാമറയിൽ ഒരു ദൃശ്യവുമുണ്ടായിരുന്നില്ലെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായി. മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പോലീസ് വിശദീകരണം. മൂന്ന് ക്യാമറകളാണ് ബസിലുണ്ടായിരുന്നത്. മെമ്മറി കാർഡ് എങ്ങനെ നഷ്ടപ്പെട്ടുവെന്നത് ദുരൂഹമാണ്. മെമ്മറി കാർഡ് മാറ്റിയതായി സംശയിക്കുന്നുവെന്നും പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വ്യവസായാധിഷ്ഠിത വിദ്യാഭ്യാസം ; ബി-ടെക് കരിക്കുലം പരിഷ്കരിച്ച് സാങ്കേതിക സർവകലാശാല

0
തിരുവനന്തപുരം: വ്യവസായാധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ബി-ടെക് കരിക്കുലം പരിഷ്കരിച്ച് സാങ്കേതിക...

ക്വാ​റി​യി​ലേ​ക്ക് കാ​ൽ തെ​ന്നി​വീ​ണ് അപകടം ; ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു

0
പാ​ല​ക്കാ​ട്: ക്വാ​റി​യി​ലേ​ക്ക് കാ​ൽ തെ​ന്നി​വീ​ണ് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. മേ​ഘ​ജ് (18),...

രാജീവ് ഗാന്ധി അനുസ്മരണം ; പഠനോപകരണ വിതരണം നടത്തി

0
പത്തനംതിട്ട: രാജീവ് ഗാന്ധിയുടെ 33-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് രാജീവ് യൂത്ത് ഫൗണ്ടേഷൻ...

പെരിയാറിലെ മത്സ്യക്കുരുതി : പ്രാഥമിക കണക്കുമായി ഫിഷറീസ് വകുപ്പ് ; അന്വേഷണം ഇന്ന് തുടങ്ങും

0
കൊച്ചി: പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ...