വക്കം : യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ അഞ്ചംഗസംഘം പോലീസിന്റെ പിടിയിലായി. കുളമുട്ടത്ത് താമസിക്കുന്ന ഗിരീഷിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് എസ്.ഡി.പി.ഐ കുളമുട്ടം ബ്രാഞ്ച് സെക്രട്ടറി സുധീറിനെ കഴിഞ്ഞ ദിവസം പകല്‍ 11ഓടെ മണമ്പൂര്‍ പഞ്ചായത്ത് ഓഫീസിന്റെ മുന്നില്‍വെച്ച് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്.
കുളമുട്ടത്ത് താമസിക്കുന്ന ഗിരീഷ് (40), ആറ്റിങ്ങല്‍ വെള്ളൂര്‍ക്കോണം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വിഷ്ണു ( 27 ), മണമ്പൂര്‍ മടവിളകം ക്ഷേത്രത്തില്‍ താമസിക്കുന്ന ഉണ്ണി എന്ന ജയിംസ് (30), ആലങ്കോട് ചെഞ്ചേരി കോണത്ത് താമസിക്കുന്ന അരുണ്‍കുമാര്‍ ( 33 ), കല്ലറ ഗവണ്മെന്റ് ഹൈസ്കൂളിന് സമീപം താമസിക്കുന്ന വിഷ്ണു ( 28 ) എന്നിവര്‍ ചേര്‍ന്നാണ് സുധീറിനെ ആക്രമിച്ചത്. പ്രതികളുടെ കാര്‍ പിന്തുടര്ന്ന് കടയ്ക്കാവൂര്‍ പോലീസ് പിടികൂടുകയായിരുന്നു.