Saturday, May 4, 2024 6:41 am

കാർഷിക മേഖലയിൽ ആദിവാസി വിഭാഗങ്ങൾക്ക് തൊഴിലും പരിശീലനവും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാർഷികമേഖലയിൽ ആദിവാസി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് പട്ടികവർഗവികസന വകുപ്പിന്റെ സഹായത്തോടെ വെള്ളായണി കാർഷിക സർവകലാശാല നടപ്പാക്കുന്ന വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ പട്ടികവർഗ ഉപപദ്ധതിയുടെ ഭാഗമായാണ് പദ്ധതികൾ നടപ്പാക്കുന്നത്. കാർഷിക മേഖലയിൽ ആദിവാസി വിഭാഗങ്ങൾക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കുക, യന്ത്രവത്ക്കരണം വഴി കാർഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുക, ആദിവാസി കുടുംബങ്ങളുടെ ജീവനോപാധി മെച്ചപ്പെടുത്തുക, പോഷകാഹാര ലഭ്യത ഉറപ്പാക്കുക എന്നിവയാണ് പദ്ധതികളുടെ ലക്ഷ്യം.

രാവിലെ 10 മണിക്ക് പാങ്കാവ് സാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന ആദിവാസി വിഭാഗങ്ങൾക്കുള്ള കാർഷിക യന്ത്രങ്ങളുടെ വിതരണവും കാർഷികമേഖലയിൽ യന്ത്രവത്കരണത്തിന്റെ സാധ്യതയെ കുറിച്ചുള്ള പരിശീലനപരിപാടിയും ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി കാർഷിക കർമ്മ സേന രൂപീകരിച്ച് നൂതന കാർഷിക യന്ത്രങ്ങളുടെ ഉപയോഗം, നഴ്‌സറി പരിപാലനം, കമ്പോസ്റ്റ് നിർമ്മാണം, ജൈവ- ജീവാണു വളങ്ങളുടെ ഉൽപാദനം തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലന പരിപാടിയും സംഘടിപ്പിക്കും.

ആദിവാസി വിഭാഗങ്ങൾക്കുള്ള പച്ചക്കറി വിത്ത്-സുഗന്ധവിള തൈകളുടെ വിതരണവും പരിശീലന പരിപാടിയുടെ ഉദ്ഘാടനവും ഉച്ചയ്ക്ക് രണ്ട് മണിക്ക് പുരവിമല ട്രൈബൽ എൽ.പി സ്‌കൂളിൽ സി.കെ ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പ്രദേശത്തെ ആദിവാസി കുടുംബങ്ങളുടെ പോഷക ലഭ്യത മെച്ചപ്പെടുത്തുന്നതിന് പഴവർഗങ്ങളും പച്ചക്കറികളും കൃഷിചെയ്യുന്നതിനുള്ള സാങ്കേതിക സഹായം നൽകുന്നതിനും ഡയറ്റ് ക്ലിനിക്കുകൾ വഴി പോഷക സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള പരിപാടിയും ഇതോടനുബന്ധമായി സംഘടിപ്പിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാസപ്പടിക്കേസ് : കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ കുഴൽനാടൻ ; ഹർജിയിൽ വിധി ആറിന്

0
തിരുവനന്തപുരം: മുഖ്യമന്ത്രിയും മകളും ഉൾപ്പെട്ട മാസപ്പടി കേസിൽ മുഖ്യമന്ത്രി സി.എം.ആർ.എല്ലിന് ചെയ്തുകൊടുത്തെന്ന്...

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

0
അ​ങ്ക​മാ​ലി: ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു​ള്ള ടൂ​റി​സ്റ്റ് ബ​സി​ൽ യാ​ത്ര​ക്കാ​ര​ന്‍റെ മ​റ​വി​ൽ ക​ട​ത്തി​യ 200ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി...

പൂരത്തിനിടെ അനിഷ്ട സംഭവം ആവർത്തിക്കാതെ നോക്കും ; മുഖ്യമന്ത്രി

0
തൃശൂർ: തൃശൂർ പൂരം ഭംഗിയായി നടത്താൻ പരിപൂർണ സഹകരണം സർക്കാരിന്റെ ഭാഗത്തു...

സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം ; എസി 26 ൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണത്തിനുള്ള ഉത്തരവ് ഇന്നിറങ്ങും. അതാത്...