ലീഗ് നേതാവ് പറഞ്ഞത് തെറ്റല്ല ; ഖുറാന്‍ പറയുന്നതാണ് – റഹീമിന് മറുപടിയുമായി ശങ്കു ടി ദാസ്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുഹമ്മദ് റിയാസിന്റെ വിവാഹ വിവാദത്തില്‍ ഡിവൈഎഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീമിന്റെ പ്രതികരണം മുസ്ലിം ലീഗിനെ ആര്‍ എസ് എസുമായി താരതമ്യം ചെയ്യുന്നതായിരുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് പരിവാറുകാരനായ ശങ്കു ടി ദാസ്. റിയാസ് – വീണ വിവാഹത്തെ പറ്റിയുള്ള പരാമര്‍ശത്തിന്റെ കാര്യത്തില്‍ ‘ലീഗ് ആര്‍.എസ്.എസിന് പഠിക്കുന്നു’ എന്നാണ് എ.എ. റഹീമിന്റെ പ്രതികരണം.

ലീഗ് പഠിക്കുന്ന പുസ്തകം വിചാരധാര ആണോ? അതിലുള്ള ആശയമാണോ ലീഗ് നേതാവ് പറഞ്ഞത്? അല്ല. ലീഗ് പഠിച്ചതും പാടുന്നതും ഖുര്‍ആന്‍ ആണ്. അതിലുള്ള വാചകം തന്നെയാണ് ലീഗ് നേതാവ് പറഞ്ഞതും. അത് പറയാനുള്ള ആര്‍ജ്ജവം ഇല്ലെങ്കില്‍ മിണ്ടാതെ ഇരിക്കാനുള്ള മര്യാദ എങ്കിലും കാണിക്കണം. ഖുര്‍ആനിലെ രണ്ടാം അദ്ധ്യായമായ സൂറ അല്‍ ബഖറയിലെ 221ആമത്തെ വാക്യം വായിക്കുക.-ഇതാണ് ശങ്കു ടി ദാസിന് പറയാനുള്ളത്. ഇതിനൊപ്പം പ്രസ്തു ഖണ്ഡികകളും കൂട്ടിച്ചേര്‍ക്കുന്നു.

ശങ്കു ടി ദാസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

റിയാസ് – വീണ വിവാഹത്തെ പറ്റിയുള്ള പരാമര്‍ശത്തിന്റെ കാര്യത്തില്‍ ‘ലീഗ് ആര്‍.എസ്.എസിന് പഠിക്കുന്നു’ എന്നാണ് എ.എ. റഹീമിന്റെ പ്രതികരണം.
എന്നാല്‍ ലീഗ് പഠിക്കുന്ന പുസ്തകം വിചാരധാര ആണോ? അതിലുള്ള ആശയമാണോ ലീഗ് നേതാവ് പറഞ്ഞത്? അല്ല. ലീഗ് പഠിച്ചതും പാടുന്നതും ഖുര്‍ആന്‍ ആണ്.
അതിലുള്ള വാചകം തന്നെയാണ് ലീഗ് നേതാവ് പറഞ്ഞതും.
അത് പറയാനുള്ള ആര്‍ജ്ജവം ഇല്ലെങ്കില്‍ മിണ്ടാതെ ഇരിക്കാനുള്ള മര്യാദ എങ്കിലും കാണിക്കണം. ഖുര്‍ആനിലെ രണ്ടാം അദ്ധ്യായമായ സൂറ അല്‍ ബഖറയിലെ 221ആമത്തെ വാക്യം വായിക്കുക.

‘മതം മാറി ഇസ്ലാം സ്വീകരിക്കാത്ത പക്ഷം ബഹുദൈവാരാധക ആയ പെണ്ണിനെ നിങ്ങള്‍ വിവാഹം കഴിക്കരുത്. ഒരു ബഹുദൈവവിശ്വാസിനി നിങ്ങളെ എത്ര ആനന്ദിപ്പിക്കുന്നുവെങ്കിലും അവളെക്കാള്‍ എത്രയോ മേന്മ മുസ്ലിം ആയൊരു അടിമ പെണ്ണിനുണ്ട്.’ (2: 221) ഇരുപത്തിനാലാം അദ്ധ്യായമായ സൂറ അല്‍ നൂറിലെ മൂന്നാം വാക്യത്തിലും ഇതേ ആശയം ആവര്‍ത്തിക്കുന്നുണ്ട്. ‘വ്യഭിചാരിയായ പുരുഷന്‍ വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല്‍ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.’ (24: 3) അതായത് മതം മാറാത്ത ഹിന്ദു സ്ത്രീയെ (ബഹുദൈവ വിശ്വാസിനി) വിവാഹം കഴിക്കാന്‍ മുസ്ലിം പുരുഷന് ഖുര്‍ആന്‍ പ്രകാരം അനുവാദമില്ല. അങ്ങനെയുള്ള വിവാഹത്തെ സാധുവായി ഇസ്ലാമിക നിയമം അംഗീകരിക്കുകയുമില്ല.

വിവാഹത്തിന് തന്നെ നിയമസാധുത ഇല്ലാത്തതിനാല്‍ അതിലെ ശാരീരിക ബന്ധം കേവലം വ്യഭിചാരം മാത്രമാണ്. സ്ത്രീ വ്യഭിചാരിണിയും. ഈ ഖുര്‍ആനികമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് റിയാസ് വീണ വിവാഹം വ്യഭിചാരമാണ് എന്ന് ലീഗ് നേതാവ് പ്രസംഗിച്ചത്. അയാള്‍ പറഞ്ഞത് തെറ്റാണെങ്കില്‍ ഖുര്‍ആനില്‍ പറഞ്ഞതും തെറ്റാണ്. അയാളെ വിമര്‍ശിക്കണമെങ്കില്‍ അയാളെ അത് പഠിപ്പിച്ച ഗ്രന്ഥത്തെയും വിമര്‍ശിക്കണം.

അയാളുടെ പ്രസംഗത്തെ അപലപിക്കണമെങ്കില്‍ അയാളെ കൊണ്ടങ്ങനെ പ്രസംഗിപ്പിച്ച വിശ്വാസ സംഹിതയെയും അപലപിക്കണം.
അയാളെ കൊണ്ടത് തിരുത്തിക്കണമെങ്കില്‍ ഇസ്ലാമിലെ ആ നിയമവും തിരുത്തപ്പെടണം. അതിനൊന്നും ധൈര്യമില്ലെങ്കില്‍ കേള്‍ക്കാത്ത പോലെ അങ്ങ് മിണ്ടാതിരുന്നേക്കണം. അല്ലാതെ ലീഗ് നേതാവ് അയാളുടെ മത നിയമം പറയുന്നതിനും ആര്‍.എസ്.എസിനെ പഴിക്കുന്നത് ശുദ്ധ നെറികേടാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ

0
അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ...

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തി

0
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്...

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...