7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നതായാണ് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. പ്രിൻസിപ്പൽ സെക്രട്ടറി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന രീതിയിലാണെന്ന വിലയിരുത്തലിലാണ് മന്ത്രി. മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉയർന്ന വില നൽകി ബ്ലീച്ചിംഗ് പൗഡർ വാങ്ങിയതുമായി ബന്ധപ്പെട്ട് കോടികളുടെ ക്രമക്കേട് ആരോപിക്കപ്പെട്ടിരുന്നു. 7.32 കോടി രൂപയുടെ ഈ സാമ്പത്തിക ഇടപാടിൽ ചട്ടങ്ങളും ടെൻഡർ വ്യവസ്ഥകളും പാലിക്കപ്പെട്ടിട്ടുണ്ടോയെന്നും, സർക്കാരിന് സാമ്പത്തിക നഷ്ടം വന്നിട്ടുണ്ടോയെന്നും പരിശോധിക്കാനാണ് പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നിലവിലുള്ള അന്വേഷണ റിപ്പോർട്ട് തൃപ്തികരമല്ലെന്ന നിലപാടിലാണ് ബന്ധപ്പെട്ട വകുപ്പ്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ആണ് ബ്ലീച്ചിങ് പൗഡർ ഇടപാട് നടന്നത്.

മാർച്ച് 11നും മേയ് ആറിനും ഇടയിൽ നടന്ന ബ്ലീച്ചിംഗ് പൗഡർ പർച്ചേസിലൂടെ 7.32 കോടി രൂപയുടെ അനാവശ്യ ചെലവ് ഉണ്ടായെന്ന മാധ്യമവാർത്തകളുടെ പശ്ചാത്തലത്തിലാണ് മന്ത്രി കെ മുരളീധരൻ അന്വേഷണത്തിന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് നിർദേശം നൽകിയത്. കെ.എം.എസ്.സി.എൽ സ്വീകരിച്ച സംഭരണ നടപടിക്രമങ്ങൾ, ബാധകമായ ചട്ടങ്ങളും ടെൻഡർ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടോ, ന്യായമായ വിലയ്ക്കാണോ വാങ്ങിയത്, വാങ്ങിയ ബ്ലീച്ചിംഗ് പൗഡറിന്റെ ഗുണനിലവാരവും ഉപയോഗവും, സർക്കാരിന് എന്തെങ്കിലും സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്നിവയെല്ലാം അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം. കണ്ടെത്തലുകളും തുടർ നടപടിയ്ക്കുള്ള ശുപാർശകളും ഉൾപ്പെടെ വിശദമായ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനാണ് നിർദേശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം നിരസിച്ച് അഭിജീത് ദിപ്കെ

0
ന്യൂഡൽഹി : എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം...

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ

0
അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ...

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...