Tuesday, May 7, 2024 6:54 am

പത്തനംതിട്ട ജില്ലയില്‍ ഹലോ ഇംഗ്ലീഷ് ജില്ലാതല അധ്യാപക പരിശീലനം പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമഗ്ര ശിക്ഷാ കേരളത്തിന്റെ ഗുണതാ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടുത്തി നടന്നുവരുന്ന ഇംഗ്ലീഷ് ഭാഷാ പഠന പരിപോഷണ പരിപാടിയായ ഹലോ ഇംഗ്ലീഷിന്റെ ക്ലസ്റ്റര്‍തല കൂട്ടായ്മകള്‍ക്ക് മുന്നോടിയായുള്ള ജില്ലാതല അധ്യാപക പരിശീലനം കോഴഞ്ചേരിയില്‍ നടത്തി. കോഴഞ്ചേരി ബി.ആര്‍.സി.യില്‍ എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ – ഓര്‍ഡിനേറ്റര്‍ എ.പി ജയലക്ഷ്മി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.കെ പ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബി.പി.സി മാരായ ഷിഹാബുദ്ദീന്‍ റാവുത്തര്‍, കെ.ജി പ്രകാശ് കുമാര്‍, ട്രെയിനര്‍ സുഗന്ധമണി, ക്ലസ്റ്റര്‍ കോ – ഓര്‍ഡിനേറ്റര്‍ ജേക്കബ് സാം എന്നിവര്‍ പങ്കെടുത്തു.

ആദ്യ ദിവസം 1, 2 എന്നീ ക്ലാസുകളുടെ ജില്ലാതല പരിശീലനം കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും, യു.പി വിഭാഗം ബി.ആര്‍.സി ഹാളിലും നടന്നു. രണ്ടാം ദിവസം ബി.ആര്‍.സി ഹാളില്‍ ക്ലാസ് 3,4 ന്റെ പരിശീലനവും നടന്നു. പതിനൊന്ന് ഉപജില്ലകളില്‍ നിന്നായി 61 പങ്കാളികളും 6 റിസോഴ്സ് പേഴ്സണ്‍സും പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ഹലോ ഇംഗ്ലീഷ് 2018 – 19 വര്‍ഷം ഒന്ന് മുതല്‍ ഏഴു വരെ ക്ലാസുകളിലെ കുട്ടികളെ ലക്ഷ്യമാക്കിയാണ് തുടങ്ങിയതെങ്കിലും കോവിഡിന്റെ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഹലോ വേള്‍ഡ് എന്ന പേരില്‍ ഡിജിറ്റല്‍ പാക്കേജ് ആയിട്ടും കുട്ടികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ നല്‍കിയിരുന്നു. ഈ വര്‍ഷം വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍, അധ്യാപകര്‍ക്ക് നല്‍കിയിട്ടുള്ള ഹലോ ഇംഗ്ലീഷ് ജേര്‍ണലുകളിലെ പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്പെടുത്തി ക്ലാസ് റൂം പഠനം സ്‌കൂള്‍ തലത്തില്‍ തുടരണം. ഇതിനായി ഹലോ ഇംഗ്ലീഷ് പഠന സമ്പ്രദായം അനുസരിച്ച് പാഠപുസ്തകങ്ങള്‍ പഠിപ്പിക്കുന്നതിന് അധ്യാപകരെ സഹായിക്കുന്നതിനും അത്തരം പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിനുമായി ഓണ്‍ലൈന്‍ അധ്യാപക കൂട്ടായ്മകള്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ ഓരോ ഉപജില്ലയിലും നടത്തുകയാണ്.

ഒരു മണിക്കൂര്‍ വീതമുള്ള രണ്ട് സെഷനുകളായിട്ടാണ് സംഗമം നടത്തുന്നത്. കുട്ടികളുടെ പഠനം തടസപ്പെടാത്തരീതിയില്‍ ക്ലാസ് സമയത്തിന് ശേഷമുള്ള സമയത്ത് ഉച്ചയ്ക്ക് ശേഷം അവരവരുടെ വിദ്യാലയത്തിലിരുന്നു തന്നെയാണ് അധ്യാപകര്‍ ഈ സംഗമത്തില്‍ പങ്കെടുക്കുന്നത്. ഹലോ ഇംഗ്ലീഷ് പരിപാടിയെക്കുറിച്ചുള്ള ലഘു അവതരണം, ഹലോ ഇംഗ്ലീഷ് രീതിശാസ്ത്രം ഉപയോഗിച്ച് പാഠപുസ്തകങ്ങള്‍ വിനിമയം ചെയ്യുന്നതിനായുള്ള പ്ലാനിംഗ് എന്നിവയാണ് കൂട്ടായ്മയിലൂടെ മുഖ്യമായും ലക്ഷ്യമിടുന്നത്. 1,2, 3, 4 യു.പി എന്നീ വിഭാഗങ്ങളിലായി പ്രത്യേകം അധ്യാപക സംഗമങ്ങളാണ് നടത്തുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങാൻ സാധ്യത ; പോലീസിന്‍റെ സഹായത്തോടെ ടെസ്റ്റ് നടത്താൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങാന്‍ സാധ്യത. സിഐടിയു ഒഴികെയുള്ള...

പാലക്കാട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു ; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കുമെന്ന് വനം വകുപ്പ്

0
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു. രാത്രി 12...

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

0
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീം കോടതി...

അതിവേഗത്തിൽ എസ്എസ്എൽസി പരീക്ഷാഫലം എത്തുന്നു! പ്രഖ്യാപനം നാളെ

0
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് മന്ത്രി...