സോനു സൂദ് റൈഫിള്‍ സമ്മാനിച്ച ഇന്ത്യന്‍ ഷൂട്ടിങ് താരം കൊണിക ലായക് ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : ഇന്ത്യയുടെ ഷൂട്ടിങ് ലോകത്തെ ഞെട്ടിച്ച് വീണ്ടും ആത്മഹത്യ. യുവതാരം ഖുഷ് സീറത് കൗർ ആത്മഹത്യ ചെയ്ചത് ഒരാഴ്ച്ച പിന്നിടും മുമ്പെ ജാർഖണ്ഡിൽ നിന്നുള്ള താരം കൊണിക ലായകും സ്വയം ജീവനൊടുക്കി. 26-കാരിയായ കൊണിക കൊൽക്കത്തയിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. നാല് മാസത്തിനുള്ളിൽ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ഇന്ത്യൻ ഷൂട്ടിങ് താരമാണ് കൊണിക.

ബോളിവുഡ് താരം സോനു സൂദ് 2.70 ലക്ഷം രൂപയുടെ റൈഫിൾ സമ്മാനിച്ചതോടെയാണ് കൊണിക വാർത്തകളിൽ ഇടം നേടിയത്. റൈഫിൾ ഇല്ലാത്തതിനാൽ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കൊണിക. ഇതോടെ സോനു സൂദ് സഹായഹസ്തവുമായി എത്തുകയായിരുന്നു.

ഒളിമ്പ്യൻ ഷൂട്ടിങ് താരമായ ജോയ്ദീപ് കർമാകറുടെ ഷൂട്ടിങ് അക്കാദമിയിലാണ് കൊണിക പരിശീലനം നേടിയിരുന്നത്. സംസ്ഥാന തലത്തിൽ നാല് സ്വർണം നേടിയ താരമാണ് കൊണിക. താരം ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. ജനുവരി 13-ന് ചിത്തരഞ്ജനിലുള്ള സുഹൃത്തിന്റെ വിവാഹത്തിന് പോയിരുന്നു. ജനുവരി 14-നാണ് തിരിച്ച് ഹോസ്റ്റലിലെത്തിയത്. കഴിഞ്ഞ നാല് മാസത്തിനിടയിൽ ഷൂട്ടിങ് താരങ്ങളായ ഖുഷ് സീറത് കൗറും ഹുനർദീപ് സിങ്ങും നമൻവീർ സിങ്ങ് ബ്രാറും ആത്മഹത്യ ചെയ്തിരുന്നു. പഞ്ചാബിൽ നിന്നുള്ള 17-കാരിയായ ഖുഷ് സീറത് സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. ഒക്ടോബറിൽ നടന്ന ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ താരം ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോക്സോ കേസ് പ്രതിക്ക് കഠിനതടവും പിഴയും : ശിക്ഷ വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക്...

0
അടൂര്‍ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കഠിനതടവും പിഴയും...

‘സഹയാത്ര’ യുമായി കുടുംബശ്രീ ജില്ലാമിഷന്‍ : ജില്ലാതല ബോധവല്‍ക്കരണ കാമ്പയിന്‍ സംഘടിപ്പിക്കും

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷന്റെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ ...

സിജെപി പ്രതിഷേധം 33-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ കേന്ദ്രത്തിന് കത്തെഴുതി സോനം വാങ്ചുക്

0
ഡൽഹി: സിജെപി പ്രതിഷേധം 33-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ കേന്ദ്രത്തിന് കത്തെഴുതി സോനം...

തദ്ദേശ ഉപതെരഞ്ഞെടുപ്പിന് കുറ്റമറ്റ വോട്ടര്‍പട്ടിക : പത്തനംതിട്ട ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് കുറ്റമറ്റ വോട്ടര്‍ പട്ടിക...