Thursday, May 2, 2024 6:37 am

ആപ്പിളിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാം

For full experience, Download our mobile application:
Get it on Google Play

നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഉപയോഗമുള്ള ഒരു ഫലമാണ് ആപ്പിൾ. അതുകൊണ്ടുതന്നെ ഇന്ന് നമുക്ക് ആപ്പിളിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. ആപ്പിളിന്റെ പ്രത്യേകത എന്താണെന്നുവച്ചാൽ ഇത് ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടുമുള്ള ആളുകൾ ഏറ്റവുമധികം  ഉപയോഗിക്കുന്ന പഴമാണിത് എന്നതാണ്. മികച്ച ഗുണങ്ങളാൽ ഇതിനെ ‘മാന്ത്രിക പഴം’ എന്നും വിളിക്കുന്നു. ഇതിൽ ആവശ്യത്തിന് ആന്റി ഓക്‌സിഡന്റുകളും രോഗങ്ങളെ ചെറുക്കുന്ന ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.

മികച്ച ഓരു എനര്‍ജി ബൂസ്റ്റാണ് ആപ്പിള്‍. ഇതില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ്, സുക്രോസ്, ഫ്രക്ടോസ് എന്നീ ഘടകങ്ങളാണ് എനര്‍ജി നല്‍കാന്‍ സഹായിക്കുന്നത്. അയണിന്റെ കലവറയാണ് ആപ്പിള്‍. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിച്ച് വിളര്‍ച്ച തടയാന്‍ ആപ്പിള്‍ സഹായിക്കും. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ആപ്പിള്‍ മികച്ചതാണ്. ആപ്പിളിലെ വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍, പ്രോട്ടീന്‍ എന്നിവയാണ് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍.

ഫൈറ്റോകെമിക്കലുകളും പോളിനോമിയലുകളും ധാരാളമുള്ളതിനാല്‍ ആസ്തമ സാധ്യത കുറയ്ക്കാനുള്ള കഴിവും ആപ്പിളിനുണ്ട്. നേത്രരോഗങ്ങളെ അകറ്റാനും കാഴ്ച്ചശക്തി വര്‍ധിപ്പിക്കാനും ആപ്പിളിന് കഴിയും. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാനും ആപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. പ്രമേഹ സാധ്യത കുറയ്ക്കാനും ആപ്പിള്‍ കഴിക്കുന്നത് ഗുണകരമാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഹൃദയ ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാനും ആപ്പിളിലെ നാരുകള്‍ സഹായിക്കും. ഇതിലെ പൊട്ടാസ്യവും മിനറല്‍സും കൊളസ്‌ട്രോള്‍ നിയന്ത്രിച്ച് സ്‌ട്രോക്ക് വരാതെ സംരക്ഷിക്കും.

അമിതവണ്ണം ഉള്ളവര്‍ ഭക്ഷണത്തില്‍ ആപ്പിള്‍ ഉള്‍പ്പെടുത്തുന്നത് വളരെ പ്രയോജനപ്രദമാണ്. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നിപ്പിച്ച് അമിത ഭക്ഷണം കഴിക്കുന്നത് തടയും. വെണ്‍മയുള്ള പല്ലുകള്‍ സ്വന്തമാക്കാനും ദന്താരോഗ്യം വര്‍ധിപ്പിക്കാനും ആപ്പിള്‍ കഴിക്കുന്നത് നല്ലതാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധം ഇന്ന്

0
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധം ഇന്ന്. ടെസ്റ്റ്...

കൊടുംച്ചൂടിൽ ആശ്വാസം ; സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: കൊടും ചൂട് തുടരുന്ന സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ വേനൽ...

ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തണമോ ? നിര്‍ണായക യോഗം ഇന്ന്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തണമോയെന്ന് തീരുമാനിക്കാനുള്ള നിര്‍ണായക യോഗം ഇന്ന്...

പലസ്തീൻ അനുകൂല സമരം ; അമേരിക്കൻ സര്‍വകലാശാലകളില്‍ വ്യാപക പ്രതിഷേധം തുടരുന്നു, 400 ഓളം...

0
ന്യൂയോര്‍ക്ക്: അമേരിക്കൻ സർവകലാശാലകളിൽ പലസ്തീൻ അനുകൂല സമരത്തെ തുടർന്ന് സംഘർഷം. കഴിഞ്ഞ...