ജൻ ജാഗരൺ അഭിയാൻ പദയാത്ര നാളെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടികൾക്കുമെതിരെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെയും കെപിസിസിയുടെയും ആഹ്വാനം അനുസരിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആന്റോ ആന്റണി എംപി നയിക്കുന്ന ജൻ ജാഗരൺ അഭിയാൻ പദയാത്ര നാളെ ഉച്ചയ്ക്ക് രണ്ടിന് കോഴഞ്ചേരി വണ്ടിപ്പേട്ടയിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. കോഴഞ്ചേരിയിൽ നിന്നും ഇലന്തൂരിലേക്കാണ് പദയാത്ര സംഘടിപ്പിക്കുന്നത്.

ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ കെപിസിസി രാഷ്ട്ട്രീയ കാര്യ സമിതി അംഗം പ്രൊഫ. പി ജെ കുര്യൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, എം എം നസീർ, നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, മുൻ ഡിസിസി പ്രസിഡന്റുമാരായ കെ ശിവദാസൻ നായർ, പി മോഹൻരാജ്, ബാബു ജോർജ്, മുൻ എംഎൽഎ മാലേത്ത് സരളാദേവി, മുൻ മന്ത്രി പന്തളം സുധാകരൻ, കെപിസിസി, ഡിസിസി, പോഷക സംഘടനാ നേതാക്കൾ എന്നിവർ പ്രസംഗിക്കും.

2.30ന് കോഴഞ്ചേരി സി കേശവൻ സ്ക്വയറിൽ ജാഥാ ക്യാപ്റ്റൻ ആന്റോ ആന്റണി എംപിക്ക് കെ സി വേണുഗോപാൽ എംപി പതാക കൈമാറി പദയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. വൈകീട്ട് 5ന് ഇലന്തൂർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ പദയാത്രയുടെ സമാപന സമ്മേളനം കെപിസിസി വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ വി ടി ബൽറാം ഉദ്ഘാടനം ചെയ്യും.

ജില്ലയിലെ പത്ത് ബ്ലോക്ക് കമ്മിറ്റികളുടെ ബാനറിനു പിന്നിൽ എൺപത് മണ്ഡലം കമ്മിറ്റികൾ, ബൂത്ത്, യൂണിറ്റ് കമ്മിറ്റികൾ എന്നിവയിലെ ഭാരവാഹികളും പ്രവർത്തകരും പദയാത്രയിൽ പങ്കെടുക്കും. പദയാത്രയിൽ പങ്കെടുക്കുവാനുള്ള പ്രവർത്തകരും നേതാക്കളും നാളെ ഉച്ചയ്ക്ക് രണ്ടിന് മുമ്പായി ഉദ്ഘാടന സമ്മേളനം നടക്കുന്ന കോഴഞ്ചേരി വണ്ടിപ്പേട്ടയിൽ എത്തിച്ചേരണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അഭ്യർത്ഥിച്ചു. ജൻ ജാഗരൺ അഭിയാൻ പദയാത്ര കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കും നടപടികൾക്കും എതിരായ ജില്ലയിലെ ജനങ്ങളുടെ താക്കീതായി മാറുമെന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...