Monday, May 6, 2024 3:42 pm

കൊല്ലം ജില്ലാ സമ്മേളനത്തില്‍ സിപിഐക്കെതിരെ സിപിഐഎമ്മിന്റെ റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ജില്ലാ സമ്മേളനത്തില്‍ സിപിഐക്കെതിരെ സിപിഐഎമ്മിന്റെ റിപ്പോര്‍ട്ട്. കൊല്ലത്ത് സിപിഐയിലെ വിഭാഗീയത ഇടതുമുന്നണിയിലെ വോട്ട് ചോര്‍ച്ചയ്ക്ക് പ്രധാന കാരണമായെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

പിഐഎം ജില്ലാ സമ്മേളനത്തില്‍ എസ് സുദേവന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് സിപിഐക്കെതിരെ വിമര്‍ശനമുള്ളത്. ഇടതുമുന്നണി മത്സരിച്ച മണ്ഡലങ്ങളിലെല്ലാം കാര്യമായ വോട്ട് ചോര്‍ച്ച തെരഞ്ഞെടുപ്പിലുണ്ടായി. സിപിഐ സ്ഥാനാര്‍ത്ഥി മത്സരിച്ച കരുനാഗപ്പള്ളിയിലെ തോല്‍വി അപമാനമായെന്നും റിപ്പോര്‍ട്ടിലുണ്ട്.

നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചടയമംഗലം മണ്ഡലത്തിലുള്‍പ്പെടെ സിപിഐയില്‍ രൂക്ഷമായ വിഭാഗീയത നിലനിന്നിരുന്നു. ഇത് സംബന്ധിച്ച പരസ്യമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. നേരത്തെ ചാത്തന്നൂരിലെ എല്‍ഡിഎഫിന്റെ വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്ന സിപിഐയുടെ റിപ്പോര്‍ട്ടിന് മറുപടി കൂടിയാണ് സിപിഐഎം റിപ്പോര്‍ട്ട്.

സിപിഐക്കെതിരായ വിമര്‍ശനത്തിനൊപ്പം ആത്മവിമര്‍ശനവും സിപിഐഎം റിപ്പോര്‍ട്ടിലുണ്ട്. എം. മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഉള്‍പ്പെടെയുണ്ടായ ആശയക്കുഴപ്പം ജില്ലയില്‍ തിരിച്ചടിയായി. ഇരവിപുരത്ത് ഒഴികെയുള്ള മുഴുവന്‍ മണ്ഡലങ്ങളിലും വലിയ രീതിയില്‍ വോട്ടുചര്‍ച്ചയുണ്ടായി. മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന കൊട്ടാരക്കരയിലെ വോട്ടുചോര്‍ച്ചയും ചടയമംഗലത്തെ വോട്ടുചോര്‍ച്ചയും ഗൗരവമായി കാണണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേനല്‍ക്കാലത്ത് ഇലക്ട്രോലൈറ്റിന്‍റെ അളവ് ശരിയാക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിയ്ക്കണം

0
കട്ടി കുറഞ്ഞ ആഹാരങ്ങളാണ് എപ്പോഴും ചൂട് കാലത്ത് കൂടുതല്‍ നല്ലത്. ചൂട്...

മലപ്പുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ; ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു

0
മലപ്പുറം: മലപ്പുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന...

അരളിപ്പൂവ് കഴിച്ച് യുവതി മരിച്ച സംഭവം ; പൂവിന്‍റെ വില്‍പ്പന കുത്തനെ ഇടിഞ്ഞുവെന്ന്‌ വ്യാപാരികള്‍

0
അടൂര്‍ : ഹരിപ്പാട്‌ സ്വദേശിയായ യുവതി മരിച്ചത്‌ അരളിപ്പൂവിലെ വിഷം മൂലമാണെന്ന...

നമ്പർ പ്ലേറ്റ് ഇല്ലാതെയും രൂപഘടനയിൽ മാറ്റം വരുത്തിയും ഓടിയ കാർ മോട്ടോർ വാഹന വകുപ്പ്...

0
കൊല്ലം : നമ്പർ പ്ലേറ്റ് ഇല്ലാതെയും രൂപഘടനയിൽ മാറ്റം വരുത്തിയും ഓടിയ...