വേനല്‍ക്കാലത്ത് ഇലക്ട്രോലൈറ്റിന്‍റെ അളവ് ശരിയാക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിയ്ക്കണം

For full experience, Download our mobile application:
Get it on Google Play

കട്ടി കുറഞ്ഞ ആഹാരങ്ങളാണ് എപ്പോഴും ചൂട് കാലത്ത് കൂടുതല്‍ നല്ലത്. ചൂട് കാലത്ത് ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിര്‍ത്താനും ശ്രദ്ധിക്കണം. നിര്‍ജ്ജലീകരണം പലപ്പോഴും വലിയ പ്രശ്‌നങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും. വേനല്‍ കാലത്ത് ശരീരത്തില്‍ നിന്ന് പോഷകങ്ങള്‍ വേഗത്തില്‍ നഷ്ടപ്പെടും. വേനല്‍ക്കാലത്ത് ഇലക്ട്രോലൈറ്റിന്‍റെ അളവ് ശരിയാക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിയ്ക്കണം
ധാന്യങ്ങള്‍ – സാമ്പാറും പയറും മറ്റും തയ്യാറാക്കാന്‍ നാം ഉപയോഗിക്കുന്ന വിവിധതരം പയറുവര്‍ഗ്ഗങ്ങള്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്. ബദാം, ബീന്‍സ്, കടല, സോയാബീന്‍ എന്നിവയില്‍ മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ ഇലക്ട്രോലൈറ്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വേനല്‍ക്കാലത്ത് നമ്മുടെ ആരോഗ്യത്തെ സന്തുലിതമാക്കുന്നു.
തൈര് – തൈര് ഒരു പ്രീബയോട്ടിക് ഭക്ഷണമാണ്. വേനല്‍ക്കാലത്ത് ഇത് നമ്മുടെ കുടലിനും ദഹനവ്യവസ്ഥയ്ക്കും അത്യാവശ്യമായ ഒരു ഭക്ഷണ വസ്തുവാണ്. നമ്മുടെ ആരോഗ്യത്തെ സന്തുലിതമാക്കുന്ന ഇലക്ട്രോലൈറ്റുകളുടെ അളവ് കൂടുതലാണ്. വേനല്‍ക്കാലത്ത് ദിവസത്തില്‍ ഒരിക്കലെങ്കിലും തൈര് കഴിക്കണം.

വാഴപ്പഴം – ഭക്ഷണത്തിന് ശേഷം കഴിക്കുന്ന ഏത്തപ്പഴം ആരോഗ്യത്തിന് വളരെ നല്ലതാണ്. വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയാണ് ഇതിന് പ്രധാന കാരണം. ലയിക്കുന്നതും ലയിക്കാത്തതുമായ നാരകളാല്‍ സമ്പുഷ്ടമാണ് ഏത്തപ്പഴം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഏറെ നല്ലതാണ് ഏത്തപ്പഴം.
നട്‌സ് – ഡ്രൈ ഫ്രൂട്ട്‌സുകള്‍ പലപ്പോഴും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതായത് ബദാം, കശുവണ്ടി മുതലായവയില്‍ മഗ്നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
ചീര – കാല്‍സ്യം, മഗ്നീഷ്യം എന്നിവയാല്‍ സമ്പന്നമാണ് ഇലക്കറികള്‍. ചീര നമുക്ക് പല വിഭവങ്ങളിലും ഉപയോഗിക്കാം. ഇരുമ്പിന്റെ അംശം ഇതില്‍ ധാരാളമുണ്ട്. ഇലക്ട്രോലൈറ്റുകളും അതേ അളവില്‍ ലഭ്യമാണ്. ചീര കഴിക്കുന്നത് പലതരത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...