നമ്പർ പ്ലേറ്റിന് പകരം ‘ബൂമർ’, രൂപമാറ്റം വരുത്തിയ പിങ്ക് കാർ പിടിച്ചെടുത്ത് എംവിഡി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: നമ്പർ പ്ലേറ്റ് ഇല്ലാതെയും രൂപഘടനയിൽ മാറ്റം വരുത്തിയും ഓടിയ കാർ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു. കൊല്ലം പത്തനാപുരത്താണ് സംഭവം. കാര്‍ കസ്റ്റഡിയിൽ എടുത്തതിന്‍റെ പേരിൽ ഒരു സംഘം ആളുകൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. പത്തനാപുരം പോലീസ് സ്റ്റേഷനിൽ വച്ചാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ സംഭവം ഉണ്ടായത്. മലപ്പുറം സ്വദേശിയുടെ പേരിലുള്ളതാണ് കാർ. കൊല്ലം സ്വദേശി കാർ വാങ്ങിയെങ്കിലും പേരുമാറ്റം നടത്തിയിരുന്നില്ല. കാറിന്‍റെ നിറം മാറ്റുകയും ചെയ്തിട്ടുണ്ട്. പൂര്‍ണമായും പിങ്ക് നിറം അടിച്ചും നമ്പര്‍ പ്ലേറ്റിന്‍റെ ഭാഗത്ത് സ്റ്റിക്കറുകള്‍ പതിച്ചുമാണ് കാര്‍ ഉപയോഗിച്ചിരുന്നത്. കാറിന്‍റെ എക്സോസ്റ്റും മാറ്റിയിട്ടുണ്ട്. കാറിന്‍റെ പിന്നിലെ നമ്പര്‍ പ്ലേറ്റില്‍ നമ്പറിന് പകരം ബൂമര്‍ എന്നാണ് എഴുതിയിരിക്കുന്നത്. കാറിന്‍റെ ഗ്ലാസുകളില്‍ ഉള്‍ഭാഗം കാണാനാവാത്ത വിധം കൂളിങ് ഫിലിമുകളും പതിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത കാറിന്‍റെയും ഉദ്യോഗസ്ഥരുമായുള്ള വാക്കേറ്റത്തിന്‍റെയും വീഡിയോയും പുറത്തുവന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൊപ്പിയുടെ കൂട്ടാളി മമ്മു 2 ദിവസം പോലീസ് കസ്റ്റഡിയിൽ ; തൊപ്പിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ‌...

0
മലപ്പുറം: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന തൊപ്പിയുടെ കൂട്ടാളി മമ്മുവിനെ...

ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി കോടതി

0
കോഴിക്കോട്: വടകര കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസില്‍ പ്രതി ജിതിൻ...

മുഖ്യമന്ത്രിക്കെതിരെ കെപിസിസി വക്താവ് ജിന്റോ ജോൺ

0
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകനായ ഡിഎസ് ശരത്തിനെ സീനിയർ ഗവ. പ്ലീഡറായി നിയമിച്ചതുമായി...

അജിത് കുമാർ ആ പദവിയിൽ ഇരിക്കാൻ യോഗ്യനല്ല ; എൽഡിഎഫിൽ വോട്ടെടുപ്പ് ആരോഗ്യകരമല്ല :...

0
തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരെയും എൽഡിഎഫ് മുന്നണിയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച...