ആ ലിങ്കുകളിൽ ക്ലിക്ക് ചെയ്യല്ലേ, റിസർവ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പണം നിക്ഷേപിക്കുന്നതിന് റിസർവ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്ന് പോലീസിന്‍റെ മുന്നറിയിപ്പ്. പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് വാട്സപ്പ്, ടെലിഗ്രാം മുതലായ സാമൂഹ്യ മാധ്യമങ്ങളിൽ ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ തന്നെ ഉത്തരവാദിത്തമാണെന്നും കേരള പോലീസ് ഓർമിപ്പിക്കുന്നു. പണം ഇരട്ടിപ്പ് പോലുള്ള വ്യാജ വാഗ്ദാനങ്ങളിൽ വീഴരുത്. ആദ്യം നൽകുന്ന ചെറിയ തുക ഇരട്ടിയാക്കി നൽകി ആളുകളുടെ വിശ്വാസം നേടിയ ശേഷം വലിയ തുക നിക്ഷേപിപ്പിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി. ഇത്തരം തട്ടിപ്പുകളിൽ വീഴാതെ റിസർവ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളിൽ മാത്രം പണം നിക്ഷേപിക്കണമെന്ന് പോലീസ് നിർദേശിക്കുന്നു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഒരു മണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിക്കണം. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും പോലീസ് പറയുന്നു. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതി നൽകാം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്‍റെ എം.സി.എഫിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്‍റെ എം.സി.എഫിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി....

വടശ്ശേരിക്കര ജംഗ്ഷനില്‍ പൈപ്പ് പൊട്ടിയ ഭാഗത്തെ റോഡ് പൂർണ്ണമായി പുനരുദ്ധരിച്ചു

0
വടശ്ശേരിക്കര : മണ്ണാറകുളഞ്ഞി - ശബരിമല പാതയിൽ വടശ്ശേരിക്കര ജംഗ്ഷന് സമീപം...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ് മരവിപ്പിച്ചു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ്...