Saturday, May 25, 2024 1:46 am

വായനയും പുസ്തകങ്ങളും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും : ഡോ. ജി. വിജയകുമാർ

For full experience, Download our mobile application:
Get it on Google Play

കുളനട : വായനയും പുസ്തകങ്ങളും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ചെയർമാൻ ഡോ. ജി. വിജയകുമാർ പറഞ്ഞു. പുതുവാക്കൽ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടത്തിയ അവധിക്കാല ദ്വദിന പഠന ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ സമീപമുള്ള ആരോഗ്യനികേതനം പ്രകൃതി സൗഹൃദ കേന്ദ്രത്തിലായിരുന്നു പഠന ക്യാംപ്. കുട്ടികൾ നല്ല പുസ്തകങ്ങൾ ചെറുപ്പം മുതലേ വായിക്കുന്നതിൽ ശ്രദ്ധാലുക്കളായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പഞ്ചായത്തുകളിലും ആരോഗ്യ നികേതനത്തിന്‍റെ മാതൃകകളുണ്ടാവുന്നത് ഉരുകുന്ന ഭൂമിക്കും മനുഷ്യർക്കും ആശ്വാസം പകരും. ആരോഗ്യ നികേതനത്തിലെത്തുന്നവർക്കു ലഭിക്കുന്ന ഹൃദ്യമായ അനുഭവങ്ങൾ അവർ പങ്കു വെയ്ക്കുന്നത് അറിയുമ്പോൾ അതിയായ സന്തോഷം ലഭിക്കാറുണ്ടെന്നും ഡോ. ജി. വിജയകുമാർ പറഞ്ഞു.

വായനശാല പ്രസിഡന്റ് ജോസ് കെ. തോമസ് അധ്യക്ഷത വഹിച്ചു. ക്യാംപ് ഡയറക്ടർ പ്രൊഫ. എ.ഒ. വർഗീസ്, കൺവീനർ റിട്ട. ഡിവൈഎസ്പി എൻ.ടി. ആനന്ദൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രൻ,  കുടുംബ കൗൺസിലർ അഡ്വ. ജോൺ ഏബ്രഹാം, കാതോലിക്കേറ്റ് കോളേജ് മലയാള വിഭാഗം മേധാവി ഡോ. പി.ജെ. ബിൻസി, വായനശാല സെക്രട്ടറി ശശി പന്തളം, കുട്ടികളുടെ പ്രതിനിധികളായ ശബരി ജി. നാഥ്, മിഥില രഞ്ജിത്, അജി, പ്രണവ് വേണുഗോപാൽ, ബന്യാമിൻ ലിജോ തോമസ്, പി.ആർ. സിസിലി, ജോഹൻ വി. ഷിജോ, ഇഷാൻ എസ്. പിള്ള എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശാസ്താംകോട്ട കഞ്ചാവ് കടത്ത് കേസിലെ പ്രതികൾക്ക് 10 വ‍ർഷം തടവും 1 ലക്ഷം പിഴയും

0
കൊല്ലം: ശാസ്താംകോട്ടയിൽ 46 കിലോ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട കേസിൽ 5...

ഡ്രൈവിംഗ് ടെസ്റ്റിൽ ഇനി വിട്ടുവീഴ്ചയില്ല, കെഎസ്ആർടിസിയുടെ ആദ്യ ഡ്രൈവിംഗ് സ്കൂൾ തലസ്ഥാനത്ത് തുടങ്ങും :...

0
തൃശൂ‍‍ർ: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇനി വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി ഗണേഷ്...

ഗവേഷണോന്മുഖതയും തൊഴിലവസരങ്ങളും നാല് വർഷ ബിരുദത്തിന്റെ പ്രത്യേകത : മന്ത്രി ആർ ബിന്ദു

0
തിരുവനന്തപുരം: ഗവേഷണ, തൊഴിൽ സാധ്യതകൾക്ക് പ്രാധാന്യം നൽകിയാണ് നാല് വർഷ ബിരുദ...

യുഎഇയിൽ വീസ-ഓൺ-അറൈവൽ ലഭിക്കുന്നതിന് ആദ്യം ഓൺലൈൻ അപേക്ഷ ; പുതിയ നിബന്ധനകൾ അറിയാം

0
യുഎഇ : യുകെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുഎസ്എ എന്നിവിടങ്ങളിൽ...