തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച യു.ഡി.എഫ് സർക്കാരിനെതിരെ റാന്നിയില്‍ വിവിധ പഞ്ചായത്തുകളില്‍ മാര്‍ച്ച് നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച യു.ഡി.എഫ് സർക്കാരിനെതിരെയും പഞ്ചായത്ത് ഭരണസമിതികള്‍ക്കെതിരെയും എൽ.ഡി.എഫ് താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ പഞ്ചായത്ത് ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. നാറാണംമൂഴി ഗ്രാമ പഞ്ചായത്തിലേക്ക് നടന്ന മാര്‍ച്ച് സി.പി.ഐ മണ്ഡലം ആക്ടിംങ് സെക്രട്ടറി എം.വി പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് കണ്‍വീനര്‍ മോഹന്‍രാജ് ജേക്കബ് അധ്യക്ഷത വഹിച്ചു. എസ്.ആര്‍ സന്തോഷ് കുമാര്‍, വി.ജി റെജി, സി.ജി വിജയകുമാര്‍, പി.സി എബ്രഹാം, ത്യാഗരാജന്‍, മഞ്ജു എന്നിവര്‍ പ്രസംഗിച്ചു.

റാന്നി ഗ്രാമ പഞ്ചായത്തിലേക്ക് നടന്ന മാര്‍ച്ച് സി.പി.എം ഏരിയ കമ്മറ്റിയംഗം ടി.എന്‍ ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ബിനോയ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ശശികലാ രാജശേഖരന്‍, ടി.ജെ ബാബുരാജ്, പി.ജെ ബിന്ദുമോള്‍, ജിതിന്‍രാജ്, കെ.ആര്‍ രഞ്ജു, മധു എന്നിവര്‍ പ്രസംഗിച്ചു. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിലേക്ക് നടന്ന മാര്‍ച്ച് സി.പി.ഐ ജില്ലാ കൗൺസിൽ അംഗം സന്തോഷ് കെ.ചാണ്ടി ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് കൺവീനർ സജിമോൻ കടയനിക്കാട് അധ്യക്ഷത വഹിച്ചു. സജി കൊട്ടാരം, ഷാജി കൈപ്പുഴ, അമൽ ഏബ്രഹാം, ആര്‍ നന്ദകുമാർ, എന്‍.ജി പ്രസന്നൻ, ഷൈനു ചാക്കോ, ഷെമീർ മുസ്‌തഫ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...