കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ് മരവിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ് മരവിപ്പിച്ചു. ഫീസ് വര്‍ധന സംബന്ധിച്ച മീഡിയവണ്‍ വാര്‍ത്തക്ക് പിന്നാലെ ഡിവൈഎഫ്‌ഐ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ഉപരോധിച്ചിരുന്നു. പാത്തോളജി ലാബിലെ പരിശോധനകള്‍ക്കാണ് ഫീസ് ഈടാക്കാന്‍ തീരുമാനിച്ചത്. എന്നാൽ മുഹമ്മദ് റിയാസ് എംഎല്‍എയും ഡിവൈഎഫ്‌ഐ നേതാക്കളും ആശുപത്രി അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു.

ഫീസ് വര്‍ധനവ് മരവിപ്പിക്കുമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് മുഹമ്മദ് റിയാസ് എംഎൽഎയെ അറിയിച്ചു. തീരുമാനം പിൻവലിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് എംഎൽഎ വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച സമരം രണ്ടരയോടെയാണ് അവസാനിപ്പിച്ചത്. ഫീസ് ഈടാക്കുകയാണെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് നീങ്ങുമെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ കലക്ടറുമായി ചര്‍ച്ച നടത്തുമെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ അറിയിച്ചിരുന്നു. തുടർന്നാണ് സമരക്കാരും അധികൃതരും തമ്മിൽ ചർച്ച നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...