ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്ന ഇട്ടിയപ്പാറ-ബംഗ്ലാംകടവ് റോഡിൽ കുഴി രൂപപ്പെട്ടു : പ്രതിഷേധം ശക്തം

For full experience, Download our mobile application:
Get it on Google Play

റാന്നി : നിർമ്മാണം പുരോഗമിക്കുന്ന ഇട്ടിയപ്പാറ-ബംഗ്ലാംകടവ് റോഡിൽ കുഴി രൂപപ്പെട്ടത് യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമ്മിക്കുന്ന റോഡിലാണ് ടാറിങ് പൂർത്തിയായി ദിവസങ്ങൾക്കകം തന്നെ വിള്ളലും കുഴിയും പ്രത്യക്ഷപ്പെട്ടത്. കോളേജ് ജംഗ്ഷന് സമീപമാണ് കുഴി രൂപപെട്ടത്. വർഷങ്ങളായി കുഴികൾ നിറഞ്ഞ് പൂർണ്ണമായി തകർന്നു കിടന്നിരുന്ന ഈ റോഡിന്‍റെ പുനരുദ്ധാരണം ഏറെ പ്രതീക്ഷയോടെയാണ് നാട്ടുകാർ കണ്ടിരുന്നത്.

പഴയ ടാറിങ് പൂർണ്ണമായി ഇളക്കിമാറ്റി യന്ത്ര സംവിധാനങ്ങൾ ഉപയോഗിച്ച് കൃത്യമായ അളവിൽ മെറ്റലിങ് നടത്തി ബി.എം ടാറിങ് പൂർത്തിയാക്കിയ ഭാഗത്താണ് ഇപ്പോൾ കുഴി രൂപപ്പെട്ടത്‌. ഉയർന്ന നിലവാരത്തിൽ നിർമ്മിക്കുന്ന റോഡിൽ ഇത്ര പെട്ടെന്ന് കുഴികൾ രൂപപ്പെട്ടത് നിർമ്മാണത്തിലെ അപാകത മൂലമാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. വൻ തുക ചെലവഴിച്ച് നടത്തുന്ന നിർമ്മാണ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും രൂപപ്പെട്ട കുഴികൾ ഉടൻ പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...