Tuesday, April 30, 2024 11:56 am

കെ-റെയിൽ മറയാക്കി 10,757 ഹെക്​ടർ വനം നഗരമാക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കെ-​റെ​യി​ല്‍ സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി ലാ​ഭ​ക​ര​മാ​ക്കാ​ന്‍ പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ജി​ല്ല​ക​ളി​ലെ 10757 ഹെ​ക്​​ട​ര്‍ വ​ന​വും ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട്​​ ജി​ല്ല​ക​ളി​ലെ 1227.11 ഹെ​ക്​​ട​ര്‍ റ​വ​ന്യൂ ഭൂ​മി​യും ടൗ​ണ്‍​ഷി​പ്പാ​ക്കാ​ന്‍ നി​ര്‍​ദേ​ശം. പ​ത്ത​നം​തി​ട്ട ​കൊ​ടു​മ​ണ്ണി​ല്‍ 2866.69 ഹെ​ക്​​ട​ര്‍, ത​ണ്ണി​ത്തോ​ട്ടി​ല്‍ 699 ഹെ​ക്​​ട​ര്‍, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലാ​യി കി​ട​ക്കു​ന്ന കാ​ല​ടി ഗ്രൂ​പ്പി​ല്‍​നി​ന്ന്​ 3776.50 ഹെ​ക്​​ട​ര്‍, നി​ല​മ്പൂ​രി​ല്‍ 435.9 ഹെ​ക്​​ട​ര്‍, മ​ണ്ണാ​ര്‍​കാ​ട്​ സൈ​ല​ന്‍​റ്​​വാ​ലി ഉ​ള്‍​പ്പെ​ടു​ന്ന മേ​ഖ​ല​യി​ല്‍ 435.94 ഹെ​ക്​​ട​ര്‍, കോ​ഴി​ക്കോ​ട്​ പേ​രാമ്പ്ര​യി​ല്‍ 943 ​ഹെ​ക്​​ട​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ്​​ വ​നം വ​കു​പ്പി​ല്‍​നി​ന്ന്​ ഏ​റ്റെ​ടു​ക്കു​ക. ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട്​​ ജി​ല്ല​ക​ളി​ലാ​യി കി​ട​ക്കു​ന്ന ചീ​മേ​നി ഭാ​ഗ​ത്ത്​ 1227 ഹെ​ക്​​ട​ര്‍ റ​വ​ന്യൂ വ​കു​പ്പി​ല്‍​നി​ന്ന്​ ഏ​റ്റെ​ടു​ക്കാ​നും​ നി​ര്‍​ദേ​ശ​മു​ണ്ട്​.

സ്​മാര്‍ട്ട്​ ​സിറ്റി പോലുള്ള സംരംഭങ്ങള്‍ തുടങ്ങുന്നതിനും ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കുന്നതിനുമാണ്​ ഈ നടപടിയെന്ന്​​ കേരള റെയില്‍ ഡെവലപ്​മെന്‍റ്​ കോര്‍പറേഷന്‍ ലിമിറ്റഡ്​ എം.ഡി വി.അജിത്​ കുമാര്‍ സംസ്ഥാന ഗതാഗത വകുപ്പ്​ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്​​ 2019 മേയ്​ 20ന്​ അയച്ച കത്തില്‍ (069​/കെ.ആര്‍.ഡി.സി.എല്‍/2017) വ്യക്തമാക്കിയിട്ടുണ്ട് സി​ല്‍​വ​ര്‍​ലൈ​നി​ല്‍​നി​ന്ന്​ ഈ ​സ്ഥ​ല​ങ്ങ​ളി​​ലേ​ക്കും കാ​സ​ര്‍​കോ​ട്ട്​​ സ്വ​ന്ത​മാ​യു​ള്ള 2065 ഹെ​ക്​​ട​ര്‍ സ്ഥ​ല​ത്തേ​ക്കും അ​തി​വേ​ഗ റോ​ഡ്​ ഗ​താ​ഗ​ത സൗ​ക​ര്യം സ്ഥാ​പി​ക്കു​മെ​ന്നും ഇ​ങ്ങ​നെ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന എ​ട്ട്​ വ​ന​പ്ര​ദേ​ശ​ങ്ങ​ളു​ടെ ചു​റ്റു​വ​ട്ട​ത്തും വ​ന്‍​തോ​തി​ല്‍ സ്വ​കാ​ര്യ റി​യ​ല്‍ എ​സ്​​റ്റേ​റ്റ്​ നി​ക്ഷേ​പ​വും അ​തു​വ​ഴി അ​നു​ബ​ന്ധ വി​ക​സ​ന​വും കൊ​ണ്ടു​വ​രാ​മെ​ന്നും കെ-​റെ​യി​ല്‍ എ​ങ്ങ​നെ ന​ട​പ്പാ​ക്കാ​മെ​ന്ന്​ പ​ഠ​നം ന​ട​ത്തി​യ ഫ്ര​ഞ്ച്​ ക​മ്പ​നി സി​സ്​​ട്ര ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​​​ന്‍റെ 49 ാം പേ​ജി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

2019 മേ​യി​ല്‍​ത​ന്നെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കെ-​റെ​യി​ല്‍ സം​ബ​ന്ധി​ച്ച സി​സ്​​ട്ര​യു​ടെ റി​പ്പോ​ര്‍​ട്ട്​ അം​ഗീ​ക​രി​ച്ചി​രു​ന്നു. അ​ന്ന്​ വ​നം​വ​കു​പ്പ്​ ഭ​രി​ച്ചി​രു​ന്ന​ത്​ സി.​പി.​ഐ മ​ന്ത്രി​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ഒ​രു​ത​രം എ​തി​ര്‍​പ്പും ആ​രും അ​ന്ന്​ ഉ​യ​ര്‍​ത്തി​യി​രു​ന്നി​ല്ല. ബ​ഹു​രാ​ഷ്​​ട്ര കമ്പ​നി​ക​ളു​ടെ​യും വ​ന്‍​കി​ട റി​യ​ല്‍ എ​സ്​​റ്റേ​റ്റ്​ നി​ക്ഷേ​പ​ക​രു​ടെ​യും താ​ല്‍​പ​ര്യ സം​ര​ക്ഷണവും ​കെ-​റെ​യി​ല്‍ വഴി ന​ട​പ്പാ​കുo.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അബ്ദുറഹീമിന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു ; മോചനദ്രവ്യം ഇന്ത്യന്‍ എംബസി മുഖേന കൈമാറും

0
റിയാദ് : സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി...

മകളെ വിമാനത്താവളത്തിലാക്കി മടങ്ങിവരവെ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; 55 കാരന് ദാരുണാന്ത്യം

0
പാലക്കാട്‌: ദേശീയപാതയിൽ നാലംഗ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക്...

ബാൻഡ് മേളം അവതരിപ്പിക്കുന്നതിനിടെ ബ്യുഗിൾ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു

0
പാലക്കാട്: പാലക്കാട് വടക്കാഞ്ചേരിയിൽ ബ്യുഗിൾ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം വാഴൂർ...

കെനിയയിൽ മിന്നൽ പ്രളയം ; അണക്കെട്ട് തകര്‍ന്ന് 50 മരണം, 50ഓളം പേരെ കാണാതായി

0
നയ്‌റോബി: മാര്‍ച്ച് പാതിമുതല്‍ കനത്തമഴ പെയ്യുന്ന കെനിയയില്‍ അണക്കെട്ട് തകര്‍ന്ന് 50...