മകളെ വിമാനത്താവളത്തിലാക്കി മടങ്ങിവരവെ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; 55 കാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌: ദേശീയപാതയിൽ നാലംഗ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞ് കൊടൈക്കനാൽ സ്വദേശി മരിച്ചു. വാഹനം ഓടിച്ചിരുന്ന തങ്കമുത്തു(55) ആണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. പാലക്കാട്- തൃശ്ശൂർ ദേശീയപാത കണ്ണനൂരിൽ ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. മകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കി തിരിച്ചുവരുന്നതിനിടെയായിരുന്നു തങ്കമുത്തുവും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മറിഞ്ഞത്. കോയമ്പത്തൂർ ഭാഗത്തേക്ക് പോയിക്കൊണ്ടിരിക്കുന്ന കാർ റോഡരികിലെ ഡിവൈഡറിൽ തട്ടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ശബ്ദം കേട്ടെത്തിയ യാത്രക്കാരാണ് അപകടം അറിയുന്നത്. ഉടനെ വാഹനത്തിൽ ഉള്ള രണ്ടുപേരെ പുറത്തെത്തിച്ചു. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിക്കേറ്റവരെ പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ത്യന്‍ സോളാര്‍ ഉല്‍പന്നങ്ങള്‍ക്ക് നികുതി ചുമത്താനുള്ള തീരുമാനം നീട്ടിവെച്ച് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സ്

0
വാഷിങ്ടണ്‍: ഇന്ത്യന്‍ സോളാര്‍ ഉല്‍പന്നങ്ങള്‍ക്ക് നികുതി ചുമത്താനുള്ള തീരുമാനം നീട്ടിവെച്ച് യുഎസ്...

ലൈംഗികാതിക്രമം ചെറുക്കാൻശ്രമിച്ച കുടുംബത്തെ പിന്തുടർന്ന് കാർ അടിച്ചുതകർത്തു ; യുവാക്കളെ അറസ്റ്റ് ചെയ്തു

0
നാസിക് : ലൈംഗികാതിക്രമം ചെറുക്കാൻ ശ്രമിച്ച യുവതിയെയും കുടുംബത്തെയും കാറിൽ പിന്തുടർന്ന്...

ചിറ്റാർ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ് (യൂ.സി.എഫ് ) നിര്‍മ്മിച്ച സ്നേഹ ഭവനം കൈമാറി

0
റാന്നി : ചിറ്റാർ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ് (യൂ.സി.എഫ് ) നിർമ്മിച്ച...

യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങൾ കനാലിൽ ; മുഖത്ത് മുറിവേറ്റ പാടുകൾ, കൈകൾ കെട്ടിയനിലയിൽ

0
ഫരീദാബാദ് : കാണാതായ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങൾ കൈകൾ കേബിൾ ഉപയോഗിച്ച്...