Saturday, April 27, 2024 4:12 pm

ആലപ്പുഴ ഇരട്ടക്കൊല : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സംഘർഷ സാധ്യത – ഇൻ്റലിജൻസ് മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആലപ്പുഴ ഇരട്ടക്കൊലകളുടെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ പ്രതിഷേധങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇൻ്റലിജൻസ് മുന്നറിയിപ്പ്. ഇന്നലെ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇൻ്റലിജൻസ് ഏജൻസികൾ നൽകിയ ഈ മുന്നറിയിപ്പ് ചർച്ചയായി. മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ക്രമസമാധാന നില ഉറപ്പാക്കാൻ അതീവ ജാഗ്രത പാലിക്കാൻ പോലീസിന് നിർദേശം നൽകി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം സംസ്ഥാനത്തെ ക്രമസമാധാന നില ചര്‍ച്ച ചെയ്തിരുന്നു. ആലപ്പുഴയിലുണ്ടായ എസ്ഡിപിഐ – ബിജെപി നേതാക്കളുടെ രാഷ്ട്രീയ കൊലപാതകവും തുടര്‍ന്നുള്ള പോലീസ് നടപടികളും യോഗം വിലയിരുത്തി. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാതിരിക്കാന്‍ മുഖ്യമന്ത്രി പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. ആലപ്പുഴ സംഭവത്തിലെ അന്വേഷണത്തില്‍ നല്ല പുരോഗതിയുണ്ടെന്നാണ് യോഗത്തിന്‍റെ വിലയിരുത്തല്‍. ഇന്നലെ കണ്ണൂരിൽ മാവേലി എക്സ്പ്രസ്സിൽ വെച്ചുണ്ടായ സംഭവം പക്ഷേ യോഗത്തില്‍ ചര്‍ച്ച ആയില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചൂട് കാലത്ത് ഉള്ള് തണുപ്പിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം

0
ചൂട് കാലത്ത് ഉള്ള് തണുപ്പിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം. 1. നാരങ്ങാ...

വോട്ടിംഗ് യന്ത്രങ്ങള്‍ ഇനി ചെന്നീര്‍ക്കര കെവിയിലെ സ്ട്രോംഗ് റൂമില്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളും വിവി...

വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കും : മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

0
തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമായി പൂര്‍ത്തിയായതായി...

ഉഷ്ണതരംഗം ; മാലിന്യം കൂട്ടിയിടുന്നത് അപകടം, വൈദ്യുത ഉപകരണങ്ങളും സൂക്ഷിക്കുക

0
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുകയും മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും...