Wednesday, May 8, 2024 4:22 pm

ആംബുലൻസ് ദുരുപയോഗം ചെയ്ത സംഭവം ; വാഹനം പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കായംകുളത്ത് ആംബുലൻസ് ദുരുപയോഗം ചെയ്ത സംഭവത്തിൽ വാഹനം പിടിച്ചെടുത്തു. നൂറനാട് പോലീസാണ് ആംബുലൻസ് കസ്റ്റഡിയിലെടുത്തത്. ആംബുലൻസ് ഉടമയ്ക്കും ഡ്രൈവർക്കും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് നോട്ടീസ് നൽകി. സംഭവത്തിൽ കർശന നടപടിയെടുക്കുമെന്നാണ് ജില്ലാ ആർടിഒ സജി പ്രസാദ് പറയുന്നത്. ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ പെർമിറ്റും സസ്‌പെൻഡ് ചെയ്യുമെന്നും എംവിഡി വ്യക്തമാക്കി.

കായംകുളം കറ്റാനത്താണ് ആംബുലൻസിൽ വധു വരന്മാർ യാത്ര ചെയ്തത്. കായംകുളം ഏയ്ഞ്ചൽ ആംബുലൻസ് സർവീസിന്റെ വാഹനമാണ് വിവാഹയാത്രയ്ക്കായി ഉപയോഗിച്ചത്. അത്യാഹിത സമയത്ത് ആളുകളെ കൊണ്ടുപോകുന്നതിന് സമാന രീതിയിലാണ് സൈറൻ മുഴക്കി വധു വരന്മാർ യാത്ര ചെയ്തത്. സംഭവത്തിൽ പരാതിയുമായി ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ അത്യാഹിത സർവീസ് ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ആർടിഒയും അറിയിച്ചിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാന്തല്ലൂരില്‍ ടൂറിസം ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം ; മെയ് 11 ന് ‘വിസ്മയനിശയിൽ’ ഡോ....

0
ഇടുക്കി : 'കിഴക്കിന്റെ കശ്മീർ' എന്നു വിശേഷിപ്പിക്കപ്പെടുന്ന കേരള- തമിഴ്നാട് അതിർത്തിഗ്രാമം...

മെയ് 16 മുതൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം ; ജൂൺ 24 ന്...

0
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് മെയ് 16 മുതൽ അപേക്ഷിക്കാം. അവസാന...

ഇടമുറി ഗവൺമെൻറ് എച്ച്.എസ്.എസില്‍ ഹയർ സെക്കൻഡറി വിഭാഗത്തിൽ അധ്യാപക ഒഴിവ്

0
ഇടമുറി: ഗവൺമെൻറ് എച്ച്.എസ്.എസില്‍ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം സീനിയർ, ഹിന്ദി...

200 മരം നടൂ, ജാമ്യം തരാം ; പോക്‌സോ കേസ് പ്രതിയോട് ഒഡീഷ ഹൈക്കോടതി

0
ഭുവനേശ്വർ: 200 മരങ്ങൾ നടണമെന്ന വ്യവസ്ഥയിൽ പോക്‌സോ കേസ് പ്രതിക്ക് ജാമ്യം...