Friday, March 29, 2024 3:50 pm

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം ; ഒമിക്രോൺ ബാധ ഗുരുതരമാവില്ലെന്ന് വിലയിരുത്തൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യത്ത് കൊവിഡ്വ്യാപനം രൂക്ഷമായി തുടരുന്നു. ദില്ലിയിൽ ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് ഇരുപത്തിയൊന്നായിരത്തിൽ അധികം പേർക്കാണ്. പൊസിറ്റിവിറ്റി നിരക്ക് മെയ് അഞ്ചിന് ശേഷം ഉള്ള ഏറ്റവും ഉയർന്ന കണക്കിൽ എത്തി. തലസ്ഥാനത്തെ കോവിഡ് കണക്ക് ദിവസങ്ങൾക്കുള്ളിൽ ഏറ്റവും കൂടിയ നിരക്കിൽ എത്തും എന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ അഭിപ്രായപ്പെട്ടു.

Lok Sabha Elections 2024 - Kerala

പശ്ചിമ ബംഗാളിൽ കോവിഡ് പൊസിറ്റിവിറ്റി നിരക്ക് മുപ്പത്തി രണ്ട് ശതമാനത്തിൽ എത്തി. മഹാരാഷ്ട്രയിൽ 34000 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പഞ്ചാബിലും പൊസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനം കടന്നു. ഒമിക്രോൺ എല്ലാവർക്കും ബാധിക്കുമെന്നും എന്നാൽ ഗുരുതരമാവില്ലെന്നും സർക്കാരിന്റെ കൊവിഡ് വിദഗ്ധ സംഘത്തിലെ അംഗം ഡോ. ജെയ് പ്രകാശ് ദേശീയ മാധ്യമത്തോട് പറഞ്ഞു

ആശുപത്രികളടം ആളുകൾ കൂടുതൽ എത്തുന്ന ഇടങ്ങളിലും കൊവി‍ഡ് വ്യാപിക്കുകയാണ്. ഇതിനിടെ കൊവിഡ് സാഹചര്യം വിലയിരുത്താൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയേക്കുമെന്ന സൂചനയുണ്ട്. ആൾക്കൂട്ട നിയന്ത്രണങ്ങളടക്കം നിർദേശങ്ങൾ അതാത് സംസ്ഥാനങ്ങൾക്കെടുക്കാമെന്നാണ് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

2000 രൂപാ നോട്ടുകളുടെ ബാങ്ക് ഇടപാട് ഏപ്രില്‍ 1ന് നടക്കില്ല : ആര്‍.ബി.ഐ

0
ഡല്‍ഹി: 2000 രൂപാ നോട്ടുകളുടെ ബാങ്ക് ഇടപാടിന് ഈ സാമ്പത്തിക വര്‍ഷം...

വീ​ട്ടി​ല്‍ ക​ഞ്ചാ​വു​ചെ​ടി ന​ട്ടു​വ​ള​ര്‍ത്തി​യ യു​വാ​വ് പി​ടി​യി​ല്‍

0
തിരുവനന്തപുരം : നേ​മത്ത് വീ​ട്ടി​ല്‍ ക​ഞ്ചാ​വു​ചെ​ടി ന​ട്ടു​വ​ള​ര്‍ത്തി​യ യു​വാ​വ് പി​ടി​യി​ല്‍. വ​ലി​യ​റ​ത്ത​ല...

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു ; ഇരുകാലുകള്‍ക്കും പൊള്ളല്‍

0
കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി...

രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ ; വ്യാജപ്രചരണം നടത്തിയയാള്‍ അറസ്റ്റില്‍

0
തിരൂര്‍: രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചെന്ന് വ്യാജപ്രചാരണം നടത്തിയയാള്‍ അറസ്റ്റില്‍. ചമ്രവട്ടം...