ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന് വിധേയമാകേണ്ട സ്ഥാപനമാണെന്ന് ജി സുധാകരന്‍ പറഞ്ഞു. നിലവില്‍ കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട് വലിയ പരാതികള്‍ ഉയര്‍ന്നുകേള്‍ക്കുന്നില്ലെന്നും എന്നാല്‍ പരിഹാരം കാണേണ്ട പ്രശ്‌നങ്ങളുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു. ആലപ്പുഴയില്‍ നടന്ന ആലപ്പുഴ-ബെംഗളൂരു ബിസിനസ് ക്ലാസ് ബസ്സിന്റെ ഉദ്ഘാടന വേദിയിലായിരുന്നു ജി സുധാകരന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.കെഎസ്ആര്‍ടിസിയില്‍ ആവശ്യത്തിന് ബസ്സുകളില്ലെന്ന് ജി സുധാകന്‍ പറഞ്ഞു. ആധുനികവല്‍ക്കരണം വേണ്ട രീതിയില്‍ നടക്കുന്നില്ല. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്. യാത്രക്കാര്‍ക്കും ദുരിതങ്ങള്‍ ഉണ്ട്.

കെഎസ്ആര്‍ടിസിയെ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കേണ്ടതുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപിയെ വേദിയിലിരുത്തിയായിരുന്നു ജി സുധാകരന്റെ വിമര്‍ശനം.അതിനിടെ കെ സി വേണുഗോപാലിനെ ജി സുധാകരന്‍ പുകഴ്ത്തുകയും ചെയ്തു. കേരളത്തിനായി കെ സി വേണുഗോപാല്‍ പാര്‍ലമെന്റില്‍ പൊരുതുന്നുണ്ടെന്ന് ജി സുധാകരന്‍ പറഞ്ഞു. വര്‍ഗീയതയ്ക്കും ഫാസിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ പാര്‍ലമെന്റിലെ കനത്ത ശബ്ദമായി കെ സി വേണുഗോപാല്‍ മാറി. ഒരു തെരഞ്ഞെടുപ്പിലും കെ സി വേണുഗോപാല്‍ പരാജയപ്പെട്ടിട്ടല്ല എന്നത് അടിവരയിട്ട് പറയേണ്ട കാര്യമാണ്. ആലപ്പുഴ പോലെ രാഷ്ട്രീയം മാത്രമുള്ള ഒരു നാട്ടില്‍ തുടര്‍ച്ചയായി വിജയിക്കുക എന്നത് കക്ഷി രാഷ്ട്രീയത്തിന് അതീതമായുള്ള കെ സി വേണുഗോപാലിന്റെ സമീപനംകൊണ്ടാണെന്നും ജി സുധാകരന്‍ പറഞ്ഞു.

കെഎസ്ആര്‍ടിസിയില്‍ ആവശ്യത്തിന് ബസ്സുകളില്ലെന്ന് ജി സുധാകന്‍ പറഞ്ഞു. ആധുനികവല്‍ക്കരണം വേണ്ട രീതിയില്‍ നടക്കുന്നില്ല. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്. യാത്രക്കാര്‍ക്കും ദുരിതങ്ങള്‍ ഉണ്ട്. കെഎസ്ആര്‍ടിസിയെ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കേണ്ടതുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപിയെ വേദിയിലിരുത്തിയായിരുന്നു ജി സുധാകരന്റെ വിമര്‍ശനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...