ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി കെ സനോജ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎൽഎ. നേരത്തെ മുഖ്യമന്ത്രി നടത്തിയ മംഗലാപുരം യാത്രയെയും കൊച്ചിയിൽ അജ്ഞാതനായ ഇൻവെസ്റ്ററെ കാണാനായി ഹെലികോപ്റ്ററിൽ കൊച്ചിയിലേയ്ക്ക് പോയതും ചൂണ്ടിക്കാണിച്ചാണ് വി കെ സനോജിൻ്റെ പരിഹാസം. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു വി കെ സനോജ് വി ഡി സതീശനെ പരിഹസിച്ചത്.കർണാടകയിലെ തന്നെ കൂർഗിലേയ്ക്ക്‌ പറന്നത്‌ കല്യാണം കൂടാനാണത്രെ. എന്നിട്ട്‌ കൂർഗിലേയ്ക്ക്‌ പോയോ. ഇല്ല, കണ്ണൂരിൽ ഇറങ്ങി ഊണും കഴിച്ച്‌ തിരികെ എറണാകുളത്തേയ്ക്ക്‌ മടങ്ങി. അതായത് ചുമ്മാ ഇരുന്ന് ബോറടിച്ചപ്പോൾ ഹെലികോപ്റ്റർ എടുത്ത്‌ കണ്ണൂർ വരെ പോയി ഊണ്‌ കഴിച്ച്‌ മടങ്ങി വന്നു. ചുമ്മാ ഒരു ടൈം പാസ്‌. ആരുമൊന്നും ചോദിച്ചേക്കരുതേ. ഇനി ആരേലും ചോദിച്ചാൽ ഞാനൊന്ന് ഭക്ഷണം കഴിച്ചതാണോ തെറ്റ്‌ എന്ന് ചോദിച്ച്‌ കളയും. വെറുതെ എന്തിനാ ആ സങ്കടം നമ്മൾ കാണുന്നത്‌ എന്നായിരുന്നു വി കെ സനോജിൻ്റെ പരിഹാസം.

വി കെ സനോജിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം
ഫ്ലൈറ്റ്‌ ചാർട്ട്‌ ചെയ്ത്‌ കർണ്ണാടകയിലെ മംഗലാപുരത്തേയ്ക്ക്‌ പറന്നത്‌ മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ ബന്ധുക്കളെ കാണാൻ….!!
സർക്കാർ ഹെലികോപ്റ്ററിൽ കൊച്ചിക്ക്‌ പറന്നത്‌ അജ്ഞാതനായ ഇൻവെസ്റ്ററെ കാണാൻ….!!
ഇപ്പോ കർണ്ണാടകയിലെ തന്നെ കൂർഗിലേയ്ക്ക്‌ പറന്നത്‌ കല്യാണം കൂടാനാണത്രെ….!!
എന്നിട്ട്‌ കൂർഗിലേയ്ക്ക്‌ പോയോ…?
ഇല്ല, കണ്ണൂരിൽ ഇറങ്ങി ഊണും കഴിച്ച്‌ തിരികെ എറണാകുളത്തേയ്ക്ക്‌ മടങ്ങി…!!
അതായത് ചുമ്മാ ഇരുന്ന് ബോറടിച്ചപ്പോൾ ഹെലികോപ്റ്റർ എടുത്ത്‌ കണ്ണൂർ വരെ പോയി ഊണ്‌ കഴിച്ച്‌ മടങ്ങി വന്നു…!
ചുമ്മാ ഒരു ടൈം പാസ്‌…!
ആരുമൊന്ന് ചോദിച്ചേക്കരുതേ….
ഇനി ആരേലും ചോദിച്ചാൽ ഞാനൊന്ന് ഭക്ഷണം കഴിച്ചതാണോ തെറ്റ്‌ എന്ന് ചോദിച്ച്‌ കളയും….!!
വെറുതെ എന്തിനാ ആ സങ്കടം നമ്മൾ കാണുന്നത്‌ …

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...