Wednesday, May 15, 2024 4:15 pm

60 ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തു വനം വകുപ്പിന്റെ 60 ഇക്കോ ടൂറിസം സെന്ററുകളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനം. സംസ്ഥാനത്ത് ആദ്യമായാണ് ഈ നടപടി. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ സഹകരണത്തോടെ ഒരു വര്‍ഷത്തേക്കാണു പദ്ധതി. ഒരാള്‍ക്ക് 225 രൂപ നിരക്കില്‍ വനം വകുപ്പ് ഒരു വര്‍ഷത്തേക്ക് ഒടുക്കും. ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ വെച്ച് അപകടമുണ്ടായി മരണം സംഭവിച്ചാല്‍ 5 ലക്ഷം രൂപയും അംഗവൈകല്യം ഉണ്ടായാല്‍ 2.5 ലക്ഷം രൂപയും സഹായം ലഭിക്കും. ടിക്കറ്റെടുത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കു മാത്രമാണു പരിരക്ഷ.

വസ്തുവകകളുടെ നഷ്ടത്തിനു പരിരക്ഷ ഇല്ല. ഇന്ത്യന്‍ പൗരന്‍മാര്‍ക്കു മാത്രമാണു പരിരക്ഷ ലഭിക്കുക. ഒരു വര്‍ഷം പരമാവധി 50 പേര്‍ക്കു മാത്രമാണ് ആനുകൂല്യം. രണ്ടരക്കോടി രൂപയാണ് നഷ്ടപരിഹാരമായി ഒരു വര്‍ഷം നല്‍കുക. പ്രീമിയം തുകയായി 2,06,500 രൂപ(ജിഎസ്ടി ഉള്‍പ്പെടെ) സംസ്ഥാന വന വികസന ഏജന്‍സി അടച്ചു. തേക്കടി, ഇരവികുളം ദേശീയോദ്യാനം, പെരിയാര്‍-പറമ്പിക്കുളം ടൈഗര്‍ റിസര്‍വുകള്‍, ചിന്നാര്‍, നെയ്യാര്‍, പൊന്‍മുടി, പാലരുവി, സൈലന്റ് വാലി, തെന്‍മല, കോന്നി ആനത്താവളം, തൊമ്മന്‍കുത്ത് തുടങ്ങിയ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണു പദ്ധതി നടപ്പാക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

0
കാസർഗോഡ് : കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ...

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു ; മൂന്ന് വയസ്സുകാരൻ...

0
പത്തനംതിട്ട : തുലാപ്പള്ളിയിൽ തീർത്ഥാടക വാഹനം മറിഞ്ഞ് ഒരു മരണം. ശബരിമല...

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

0
തിരുവനന്തപുരം : ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ സര്‍ക്കാര്‍...

ദുരൂഹതകളുമായി നെടുമ്പറമ്പില്‍ NEDSTAR – പത്തോളം കമ്പനികളിലൂടെ കോടികള്‍ ഒഴുകും

0
കൊച്ചി : നെടുമ്പറമ്പില്‍ എന്‍.എം ജയിംസിനും കുടുംബത്തിനുമുള്ളത് പത്തോളം കമ്പനികള്‍. കേരളത്തിലെ...