Wednesday, May 8, 2024 3:01 pm

കേന്ദ്ര മന്ത്രി വി മുരളീധരൻ കേരളത്തിന്റെ വികസന പദ്ധതികൾ അട്ടിമറിക്കാൻ ശ്രമിക്കുന്നു : മന്ത്രി വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തരപുരം : കേന്ദ്ര മന്ത്രി വി മുരളീധരന്‍ കേരളത്തിന്റെ വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേരളത്തിലെ വികസന പദ്ധതികള്‍ക്കെതിരെയുള്ള ക്യാമ്പയിനില്‍ ആണ് കേന്ദ്ര മന്ത്രി വി മുരളീധരന്റെ ശ്രദ്ധ. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് ഇങ്ങനെ ചെയ്യുന്നത് ശരിയാണോ എന്ന് വി മുരളീധരന്‍ ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രി എന്ന നിലയില്‍ നാടിന് നല്ലത് ചെയ്യാന്‍ ആണ് വി മുരളീധരന്‍ ശ്രമിക്കേണ്ടത്.

2008 സാമ്പത്തിക വര്‍ഷത്തിലെ റെയില്‍വേ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയായ തിരുവനന്തപുരം-നേമം സാറ്റലൈറ്റ് ടെര്‍മിനലിന്റെ ഡീറ്റെയില്‍ഡ് പ്രോജക്‌ട് റിപ്പോര്‍ട്ട് 15 വര്‍ഷമായിട്ടും റെയില്‍വേ പരിശോധിച്ച്‌ കഴിഞ്ഞിട്ടില്ല എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കി നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ആണ് വി മുരളീധരന്‍ ശ്രമിക്കേണ്ടത് എന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

വികസന വിരോധത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒക്കെ ചങ്ങായിമാരാണെന്നും മന്ത്രി വിമര്‍ശിച്ചു. അസാധ്യമെന്ന് തോന്നുന്ന പദ്ധതികള്‍ കേരളത്തില്‍ നടപ്പാകുന്നു. ഗെയില്‍ പൈപ്പ് ലൈന്‍ പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നത് തടയാന്‍ പ്രതിപക്ഷം ആവത് ശ്രമിച്ചു. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെ സര്‍ക്കാര്‍ വികസന പദ്ധതികള്‍ ഓരോന്നായി നടപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നു’ ; അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍

0
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കുന്ന ചടങ്ങില്‍ നിന്നും ആക്ടിങ് പ്രസിഡന്റായ...

സിദ്ധാർത്ഥന്റെ മരണം ; പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് സിബിഐ

0
കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികൾ ക്രിമിനൽ ഗൂഢാലോചന...

പെരിയ ഇരട്ടക്കൊലക്കേസ് ; പ്രതിയുടെ മകന്‍റെ വിവാഹച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ്

0
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ കോൺഗ്രസ്‌ നേതാവ് പങ്കെടുത്തത്...

‘അധിക്ഷേപങ്ങൾ തനിക്ക് നേരെയാണെങ്കിൽ സഹിയ്ക്കാം, പക്ഷേ ജനത്തിനു നേരെയാവുമ്പോൾ കഴിയില്ല’ : പിത്രോദയ്ക്കെതിരെ മോദി

0
ന്യൂഡൽഹി: സാം പിത്രോദയുടെ വിവാദ പ്രസ്താവനക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്ത്. പിത്രോദ...