Saturday, May 18, 2024 1:46 pm

‘അധിക്ഷേപങ്ങൾ തനിക്ക് നേരെയാണെങ്കിൽ സഹിയ്ക്കാം, പക്ഷേ ജനത്തിനു നേരെയാവുമ്പോൾ കഴിയില്ല’ : പിത്രോദയ്ക്കെതിരെ മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: സാം പിത്രോദയുടെ വിവാദ പ്രസ്താവനക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്ത്. പിത്രോദ തെക്കേന്ത്യക്കാരെ നിറത്തിൻ്റെ പേരിൽ അധിക്ഷേപിച്ചുവെന്ന് മോദി പറഞ്ഞു. ചർമ്മത്തിൻ്റെ നിറമാണോ പൗരത്വം നിർണ്ണയിക്കുന്നതെന്നും കറുത്ത നിറമുള്ള കൃഷ്ണനെ ആദരിക്കുന്നവരാണ് ഞങ്ങളെന്നും മോദി പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിലുള്ളവർ ചൈനക്കാരെ പോലെയാണെന്നും തെക്കേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെ പോലെയുമാണ് എന്ന സാം പ്രിതോദയുടെ പ്രസ്താവനയാണ് വിവാദമായത്. പടിഞ്ഞാറുള്ളവർ അറബികളെ പോലെയും വടക്കുള്ളവർ യൂറോപ്പുകാരെപോലെയാണെന്നും പ്രിതോദ പറഞ്ഞിരുന്നു. അധിക്ഷേപങ്ങൾ തനിക്ക് നേരെയാണെങ്കിൽ സഹിയ്ക്കാം. പക്ഷേ എൻ്റെ ജനത്തിനു നേരെയാവുമ്പോൾ കഴിയില്ല. ചർമ്മത്തിൻ്റെ നിറമനുസരിച്ച് ഒരാളുടെ യോഗ്യത നമുക്ക് തീരുമാനിക്കാമോ? ആരാണ് അയാളെ എൻ്റെ ജനങ്ങളെ ഇത്തരത്തിൽ പറയാൻ അനുവദിച്ചത്. ഈ വംശീയ മാനസികാവസ്ഥ ഞങ്ങൾ അംഗീകരിക്കില്ലെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യത്തിന് ഉദാഹരണമെന്ന് സൂചിപ്പിച്ചാണ് പ്രസ്താവന സാം പ്രിതോദ നടത്തിയത്. വ്യത്യസ്തതകളുണ്ടെങ്കിലും അതൊന്നും പ്രശ്നമല്ലെന്നും എല്ലാ ഭാഷകളെയും ബഹുമാനിക്കുന്നവരാണെന്നും പ്രിതോദ പറഞ്ഞിരുന്നു. എന്നാൽ, ഇതിനെതിരെ കേസ് എടുക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വാസ് ശർമ്മയും മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങും പ്രതികരിച്ചു. പ്രിതോദയുടെ പ്രസ്താവന കോൺഗ്രസും തള്ളി. പരാമർശം നിർഭാഗ്യകരമാണെന്നും ഇത് കോൺഗ്രസിന്റെ നിലപാട് അല്ലെന്നും ജയറാം രമേശ് പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോട്ടക്കലില്‍ യുവാവിനെ മര്‍ദ്ദിച്ച് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍

0
മലപ്പുറം: കോട്ടക്കലില്‍ യുവാവിനെ മർദ്ദിച്ച്‌ റോഡിൽ ഉപേക്ഷിച്ച നിലയില്‍. ഇന്നലെ...

ബാലവേദി – മാമ്പഴക്കൂട്ടം 2024 സർവോദയാ വായനശാലാ ഹാളിൽ വെച്ച് നടക്കും

0
കോഴഞ്ചേരി : വരയന്നൂർ സർവോദയ വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി അവധിക്കാല...

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത ; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന...

പോലീസിന്‍റെ ‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’ല്‍ 2 ദിവസത്തിനുള്ളില്‍ പിടിയിലായത് 2015 പേര്‍

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ അമര്‍ച്ച ചെയ്യാൻ പോലീസിന്‍റെ 'ഓപ്പറേഷൻ ആഗ് ഡി...