കോഴിക്കോട് : കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയി. അഞ്ചാം വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന 17 വയസുകാരിയാണ് ഓട് പൊളിച്ചു രക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് രക്ഷപ്പെട്ട വിവരം പോലീസിനെ അറിയിച്ചത്. മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷണം തുടങ്ങി. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഇന്നലെ ഒരു യുവാവ് ചാടിപ്പോയിരുന്നു. വൈകീട്ട് ബാത്ത്റൂമിന്റെ വെന്റിലേറ്റര്‍ പൊളിച്ചാണ് 21 കാരന് ചാടിപ്പോയത്. മെഡിക്കല്‍ കോളജ് പോലീസിന്റെ അന്വേഷണത്തില്‍ ചാടിപ്പോയ യുവാവിനെ രാത്രി ഷൊര്‍ണൂരില്‍ നിന്നും കണ്ടെത്തി. മാനസികാരോഗ്യ കേന്ദ്രത്തില്‍ തിരിച്ചെത്തിച്ചു. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു.
നേരത്തെയും അഞ്ചാം വാര്‍ഡില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സ്വദേശിനി ജിയ റാം ജിലോട്ടിന്റെ കൊലപാതകം നടന്നത് വാര്‍ഡ് 5 ലെ സെല്‍ നമ്പര്‍ 10 ലായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ജിയ റാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പതുകാരിയായ ജിയ റാമിനെ ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായി.