ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെയുള്ള ‘പ്രേത’ പ്രയോഗം ഒഴിവാക്കാന്‍ ആഭ്യന്തരവകുപ്പ് ആലോചിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അസ്വാഭാവിക മരണങ്ങളിലും കൊലപാതകങ്ങളിലും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെയുള്ള പ്രേത പ്രയോഗം ഒഴിവാക്കാന്‍ ആഭ്യന്തരവകുപ്പ് ആലോചിക്കുന്നു. ‘പ്രേത പരിശോധന, പ്രേത വിചാരണ റിപ്പോര്‍ട്ട് ‘ എന്നീ പ്രയോഗങ്ങളാണ് ഒഴിവാക്കാന്‍ നീക്കം നടക്കുന്നത്. പൊതുപ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത നല്‍കിയ പരാതിയിലാണ് മൃതദേഹത്തെ പ്രേതമായി ചിത്രീകരിക്കുന്ന പദങ്ങള്‍ ഒഴിവാക്കുന്നത് ആഭ്യന്തരവകുപ്പ് പരിഗണിച്ചത്. ഇതിന് പകരം മറ്റ് പദങ്ങള്‍ ഉപയോഗിക്കാമെന്നാണ് ധാരണ. കൊലപാതകമോ (Murder), അസ്വാഭാവിക മരണമോ നടന്നാല്‍ കേരളാ പോലീസ് നടത്തുന്ന ഇന്‍ക്വസ്റ്റ് നടപടികള്‍ക്കാണ് ‘പ്രേത പരിശോധന’ എന്ന് പറയുന്നത്. പരിശോധനക്ക് ശേഷം തയ്യറാക്കുന്ന റിപോര്‍ട്ട് ‘പ്രേത വിചാരണ റിപ്പോര്‍ട്ട്’ എന്നുമാണ് അറിയപ്പെടുന്നത്.

പോലീസിന്റെ പ്രേത പ്രയോഗം ഇതുകൊണ്ടും അവസാനിക്കുന്നില്ല. അസ്വാഭാവികമായോ കൊലപാതകമായോ ഉള്ള സംഭവങ്ങളില്‍ മൃതദേഹത്തിന് കാവല്‍ നില്‍ക്കുന്ന പോലീസുകാരുടെ ജോലിക്ക് പ്രേത ബന്തവസ്സ് ഡ്യൂട്ടി എന്നാണ് വിളിക്കുന്നത്. ബ്രിട്ടീഷ് ഭരണ കോളോണിയല്‍ കാലത്ത് തുടങ്ങിയ ഇത്തരം പദപ്രയോഗം ആധുനിക പോലീസ് സേന ഉപയോഗിച്ചുവരികയാണെന്ന് ബോബന്‍ മാട്ടുമന്ത പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മൃതദേഹത്തെ അപമാനിക്കലാണ് ഈ പദപ്രയോഗങ്ങളെന്നും പരാതിക്കാരന്‍ വ്യക്തമാക്കുന്നു. ഇന്‍ക്വസ്റ്റ് നടപടികളിലെ പ്രേത പ്രയോഗം ഒഴിവാക്കി പകരം അനുയോജ്യമായ മറ്റ് വാക്കുകള്‍ ഉപയോഗിക്കണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും ഉള്‍പ്പടെയാണ് ബോബന്‍ മാട്ടുമന്ത പരാതി നല്‍കിയത്. മൃതദേഹത്തെ പ്രേതമെന്ന് വിശേഷിപ്പിക്കുന്നതിന് പകരം മറ്റ് പദങ്ങള്‍ ഉപയോഗിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കാനാണ് ആഭ്യന്തര വകുപ്പ് ആലോചിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...