ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി. ടണലിനുള്ളിൽ രണ്ട് തൊഴിലാളികൾ കൂടി കിടക്കുന്നുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം മിന്നൽ പ്രളയത്തെ തുടർന്ന് വെള്ളവും ചെളിയും ഇരച്ചുകയറിയാണ് തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ 14 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. എൻ ഡി ആർ എഫ്, എസ് ഡി ആർ എഫ് സംഘങ്ങൾ ഹൈപവർ പമ്പുകളും റാഫ്റ്റുകളും ഉപയോഗിച്ച് തുരങ്കത്തിനുള്ളിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നേരിട്ട് വിലയിരുത്തുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് സംസ്ഥാന ഭരണകൂടം എല്ലാ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. അപകട പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡിൽ ആഗസ്റ്റ് 17 വരെ ജാഗ്രതാ നിർദ്ദേശം നൽകി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...