കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

For full experience, Download our mobile application:
Get it on Google Play

കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ. പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വന്ന ശേഷം കൃത്യമായ പോലീസ് നടപടികൾ വേണമെന്ന് ആവശ്യമുന്നയിച്ചാണ് സമരം ശക്തമാക്കുന്നത്. മിച്ചി മർപ്പുവിന്റെ മരണത്തിൽ കോളജ് അധികൃതർ ഉത്തരവാദിത്വം ഏറ്റെടുക്കണം കുടുംബത്തിന് മതിയായ നഷ്ട പരിഹാരം മാനേജ്മെന്റ് നൽകണം,ഇന്നലത്തെ ചർച്ചയിൽ തന്നത് വാക്കാൽ ഉള്ള ഉറപ്പു മാത്രമാണെന്നും അത് രേഖാമൂലം ഔദ്യോഗികമായി നൽകണമെന്നും നാളെ മുതൽ ആവശ്യങ്ങൾ അംഗീകരിക്കും വരെ പ്രതിഷേധം ശക്തമാക്കുമെന്നും വിദ്യാർഥികൾ മാനേജ്മെന്റിനെ അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്നത് വരെ അധികൃതർ വിട്ടു നിൽക്കണം എന്നും ആവശ്യമുണ്ട്.

അതേസമയം യൂണിവേഴ്സിറ്റി തലത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരായി കർശന നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വ്യക്തമാക്കിയിരുന്നു. അരുണാചൽപ്രദേശിൽ നിന്ന് സ്കോളർഷിപ്പോടെ ഉന്നത ബിരുദം പൂർത്തിയാക്കാൻ എത്തിയതാണ് മിച്ചി മർപ്പു എന്ന 21 കാരൻ. സ്വയംഭരണ അവകാശമുള്ള കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജ് പഠനമികവ് ഉയർത്തുന്നതിന് കൈക്കൊണ്ട് കർശന നടപടികളാണ് മിച്ചിയുടെ ജീവൻ അപഹരിക്കാൻ കാരണമായി എന്നാണ് സഹപാഠികളുടെ ആക്ഷേപം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന്...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...