Monday, April 29, 2024 4:04 pm

കൊടുങ്ങല്ലൂരിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ കുടുംബത്തിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കൊടുങ്ങല്ലൂരിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ കുടുംബത്തിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്. തൃശൂർ മെഡിക്കൽ കേളേജിലാണ് പോസ്റ്റുമോർട്ടം നടക്കുന്നത്. ഇന്നലെ വൈകീട്ടാണ് സ്ഥലത്ത് നിന്ന് മൃതദേഹങ്ങൾ നീക്കം ചെയ്തത്. മരിച്ച ആഷിഫും കുടുംബവും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചയോടെയാണ് കൊടുങ്ങല്ലൂർ ഉഴവത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അച്ഛനും അമ്മയും രണ്ട് മക്കളുമാണ് വീടിനുള്ളിൽ വിഷവാതകം നിറച്ച് ആത്മഹത്യ ചെയ്തത്. സോഫ്റ്റ് വെയർ എഞ്ചിനീയറാ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ (13), അനോനീസ (8) എന്നിവരാണ് മരിച്ചത്. വീടിനകത്ത് കാർബൺ മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഉച്ചയായിട്ടും വീട്ടിലെ ആരെയും പുറത്ത് കാണാതായതോടെ അയൽവാസികൾ നടത്തിയ പരിശോധനയിലാണ് നാലുപേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നാല് പേരുടെയും മരണം ആത്മഹത്യ തന്നെയെന്ന് തൃശൂർ റൂറൽ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. ആത്മഹത്യാ കുറിപ്പിൽ കുടുംബ പ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും പറഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇ.ഡിയുടെ സുരക്ഷ വർധിപ്പിക്കും ; തീരുമാനം ഉദ്യോഗസ്ഥർക്കെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ

0
ന്യൂഡൽഹി: കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർക്കെതിരായ സമീപകാല ആക്രമണങ്ങളുടെയും ഭീഷണികളുടെയും പശ്ചാത്തലത്തിൽ എൻഫോഴ്‌സ്‌മെന്റ്...

അമിത് ഷായുടെ വ്യാജ വീഡിയോ : തെലങ്കാന മുഖ്യമന്ത്രിക്ക് സമൻസ്

0
ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ...

ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തoഗത്തിന് തെരുവ് നായയുടെ കടിയേറ്റു

0
എടത്വ : കിടപ്പ് രോഗിക്ക് ജീവൻ രക്ഷാ മരുന്ന് നല്കി മടങ്ങുമ്പോൾ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് : 12 സീറ്റ് വരെ നേടുമെന്ന് സി.പി.എം വിലയിരുത്തൽ

0
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റ് വരെ നേടാനാവുമെന്ന് സി.പി.എം സംസ്ഥാന...