കറുകച്ചാല്‍ : നാട്ടിലിറങ്ങിയ കുറുനരിയെ കെണിയില്‍ കുടുക്കി. കറുകച്ചാല്‍ മെെലാടിയില് തത്തക്കാട്ട് പുളിക്കല്‍ റസലിന്റെ പുരയിടത്തില്‍ സ്ഥാപിച്ച കെണിയിലാണ് കുറുനരി കുടുങ്ങിയത്. ഏറെ നാളായി ഈ പ്രദേശത്ത് കുറുനരിയുടെയും കാട്ടുമാക്കാന്റെയും ശല്യം രൂക്ഷമായിരുന്നു. റസലിന്റെ ഏഴു കോഴികളെയാണ് ഒരാഴ്ചയ്ക്കിടെ പിടിച്ചത്. ഇതേത്തുടര്‍ന്നാണ് വനം വകുപ്പിന്റെ നിര്‍ദേശാനുസരണം ഇരുമ്പ് കൂടുണ്ടാക്കി സ്ഥാപിക്കുകയായിരുന്നു.
ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ ഏറെ നാളായി വന്യജീവി ശല്യമുണ്ട്. പ്രത്യേകിച്ച് കങ്ങഴ, പാമ്പാടി, വാകത്താനം, വാഴൂര്‍, നെടുംകുന്നം, മണിമല തുടങ്ങിയിടങ്ങളില്‍. കോഴി, മുയല്, വളര്‍ത്തുപക്ഷികള്‍ എന്നിവയെ പിടികൂടുന്നത് പതിവാണ്. വനത്തില്‍ നിന്നെത്തുന്ന മൃഗങ്ങള്‍ സമീപത്ത് കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളില്‍ തമ്പടിക്കുകയാണ് പതിവ്. കാട്ടില്‍ ഭക്ഷണവും വെള്ളവും കുറഞ്ഞതിനാലാവാം വന്യജീവികള്‍ നാട്ടിലിറങ്ങുന്നത്.