Friday, May 3, 2024 12:13 pm

റഷ്യൻ മിസൈൽ ആക്രമണം ; എണ്ണ സംഭരണ കേന്ദ്രത്തിന് തീ പിടിച്ചു

For full experience, Download our mobile application:
Get it on Google Play

യുക്രൈൻ : യുക്രൈന് നേരെയുള്ള യുദ്ധം കടുപ്പിക്കുകയാണ് റഷ്യ. വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തി. തീ പടരുകയാണ് ഇവിടെ. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപ പ്രദേശമാണിത്. ഖാർക്കിവിൽ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം ഉണ്ടായി. ഇവിടേയും വൻ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. യുക്രൈനെ തകർക്കാൻ സർവ മേഖലകളിലും കടന്നാക്രമണം തുടരുകയാണ് റഷ്യ

കഴിഞ്ഞ മണിക്കൂറുകളിൽ യുദ്ധത്തിൽ ഒരു കുട്ടി ഉൾപ്പെടെയുള്ള 23 ആണ് മരിച്ചത്. യുക്രൈൻ പൗരന്മാരായ അഞ്ചുപേരും യുക്രൈൻ പട്ടാളക്കാരായി‌രുന്ന 16പേരും ഒരു റഷ്യൻ സൈനികനും ഏഴ് വയസ് പ്രായമുള്ള ഒരു കുട്ടിയും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇതിനിടെ യു.എൻ സെക്യൂരിറ്റി കൗൺസിലിൽ റഷ്യയുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കി ആവശ്യപ്പെട്ടു. റഷ്യൻ നീക്കം വംശഹത്യയായി കണക്കാക്കണമെന്നാണ് സെലൻസ്കിയുടെ ആവശ്യം. റഷ്യൻ സൈനികരുടെ മൃതദേഹം തിരികെ നൽകാൻ വഴിയൊരുക്കണമെന്നും യുക്രൈൻ പ്രസിഡന്റ് ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങൾ യു.എൻ സെക്രട്ടറി ജനറലുമായി സംസാരിച്ചു എന്നും സെലെൻസ്കി ട്വീറ്റ് ചെയ്തിട്ടുണ്ട്.

സ്വതന്ത്രമാവുന്നത് വരെ പോരാടുമെന്നാണ് യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കി പറഞ്ഞു. ഷെല്ലാക്രമണം തുടരുമ്പോഴും അഭയകേന്ദ്രങ്ങളിൽ കുട്ടികൾ ജനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ യുദ്ധത്തിൽ ശത്രുക്കൾക്ക് സാധ്യതയില്ലെന്നും സെലെൻസ്കി പറഞ്ഞു. ഇതിനിടെ യുക്രൈന് സഹായവുമായി കൂടുതൽ രാജ്യങ്ങൾ രം​ഗത്തെത്തി. ബെൽജിയം യുക്രൈൻ സൈന്യത്തിന് 2,000 മെഷീൻ ഗണ്ണുകളും 3,800 ടൺ ഇന്ധനവും നൽകും. യുക്രൈനിന് ആയുധങ്ങൾ വിതരണം ചെയ്യാമെന്ന് ജർമ്മനിയും അറിയിച്ചിട്ടുണ്ട്. ജർമ്മനിയിൽ ഉൽപ്പാദിപ്പിക്കുന്ന 400 റോക്കറ്റ് പ്രോപ്പൽഡ് ഗ്രനേഡ് ലോഞ്ചറുകൾ യുക്രൈനിന് അയക്കാൻ രാജ്യം നെതർലാൻഡിന് അനുമതി നൽകി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാസപ്പടി കേസ് : മുഖ്യമന്ത്രിക്കും വീണയ്ക്കുമെതിരെ കൂടുതൽ തെളിവുകളുമായി മാത്യു കുഴൽനാടൻ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ കൂടുതൽ രേഖകളുമായി മാത്യു കുഴൽനാടൻ എം.എൽ.എ. മുഖ്യമന്ത്രി,...

ഉദ്ഘാടനത്തിന് മുൻപെ ആക്കുളത്തെ ചില്ല് പാലത്തിൽ പൊട്ടൽ ; ബോധപൂർവ്വം പൊട്ടിച്ചതെന്ന് പരാതി

0
തിരുവനന്തപുരം: വർക്കലയ്ക്ക് പിന്നാലെ ആക്കുളത്തും വെട്ടിലായി ടൂറിസം വകുപ്പ്. ഉദ്ഘാടനത്തിന് മുൻപെ...

കൊടുംച്ചൂടിൽ വലഞ്ഞ് ജനങ്ങൾ ; സംസ്ഥാനത്ത് കുക്കുമ്പർ, ചെറുനാരങ്ങാ വില കുതിക്കുന്നു

0
കൊച്ചി: കടുത്ത ചൂടിനൊപ്പം കുക്കുമ്പർ, ചെറുനാരങ്ങാ വില കുതിക്കുന്നു. കത്തുന്ന ചൂടും...

കീക്കൊഴൂർ – വയലത്തല പുതിയ പള്ളിയോട നിർമാണത്തിന്‍റെ മലർത്തൽ കർമം മേയ് അഞ്ചിന് നടക്കും

0
റാന്നി : കീക്കൊഴൂർ - വയലത്തല പുതിയ പള്ളിയോട നിർമാണത്തിന്‍റെ മലർത്തൽ...