Wednesday, July 3, 2024 10:32 am

ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ തുരങ്കപാത : ഗതാഗതരംഗത്ത് നാഴികക്കല്ലാകും – ഗോശ്രീ ആക്ഷന്‍ കൗണ്‍സില്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ഫോ​ര്‍ട്ട്കൊ​ച്ചി-​വൈ​പ്പി​ന്‍ ദ്വീ​പു​ക​ളെ ബ​ന്ധി​പ്പി​ച്ച്‌ ക​ട​ലി​ന​ടി​യി​ലൂ​ടെ തു​ര​ങ്ക​പാ​ത നി​ര്‍മ്മി​ക്കു​ക​യാ​ണെ​ങ്കി​ല്‍ കൊ​ച്ചി​യു​ടെ ഗ​താ​ഗ​ത​രം​ഗ​ത്ത് നാ​ഴി​ക​ക്ക​ല്ലാ​കു​മെ​ന്ന് ഗോ​ശ്രീ ആ​ക്ഷ​ന്‍ കൗ​ണ്‍സി​ല്‍. തു​ര​ങ്ക​പാ​ത നി​ര്‍മ്മി​ക്കു​ന്ന​തി​ന് നി​ല​വി​ല്‍ ത​ട​സ്സ​മൊ​ന്നു​മി​ല്ലെ​ന്നും പാ​ത​യു​ടെ പ്രാ​ധാ​ന്യം സ​ര്‍ക്കാ​റി​നെ​യും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ബോ​ധി​പ്പി​ക്കു​മെ​ന്നും ആ​ക്ഷ​ന്‍ കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​ന്‍ മ​ജ്‌​നു കോ​മ​ത്ത്​ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ക​ട​ലി​ന്റെ അ​ടി​ത്ത​ട്ടി​ലൂ​ടെ ആ​ഴ​ത്തി​ല്‍ തു​ര​ന്ന് ഒ​രു ക​ര​യി​ല്‍നി​ന്ന് മ​റു​ക​ര​യി​ലേ​ക്ക് നി​ര്‍മ്മി​ക്കു​ന്ന ട​ണ​ലാ​ണ് ആ​വ​ശ്യം.

വൈ​പ്പി​നും ഫോ​ര്‍ട്ട്​​കൊ​ച്ചി​യും ത​മ്മി​ല്‍ ഒ​രു കി​ലോ​മീ​റ്റ​റി​ല്‍ താ​ഴെ ദൂ​ര​മേ​യു​ള്ളൂ. ഇ​തി​ല്‍ത​ന്നെ ക​ട​ല്‍ഭാ​ഗം 600 മീ​റ്റ​റാ​ണ്. ഭൂ​മി​യി​ല്‍ തു​ട​ങ്ങി ക​ട​ലി​ലൂ​ടെ ക​ട​ന്ന് വീ​ണ്ടും ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ലൂ​ടെ പു​റ​ത്തേ​ക്ക് എ​ത്തും​വി​ധം വേ​ണം തു​ര​ങ്ക​പ്പാ​ത നി​ര്‍മ്മി​ക്കാ​ന്‍. ക​ര​യി​ലും ക​ട​ലി​ലു​മാ​യി മൂ​ന്ന് കി​ലോ​മീ​റ്റ​റി​ല്‍ത്താ​ഴെ ദൂ​രം ​വ​രു​ന്ന പാ​ത​യാ​കും വൈ​പ്പി​നി​ല്‍നി​ന്ന്​ ഫോ​ര്‍ട്ട്​​കൊ​ച്ചി​ക്ക് വേ​ണ്ട​ത്. ഇ​പ്പോ​ഴ​ത്തെ നി​ര​ക്കു​ക​ള്‍ പ്ര​കാ​രം സ്ഥ​ല​മെ​ടു​പ്പി​ന​ട​ക്കം 1500 കോ​ടി മു​ത​ല്‍മു​ട​ക്കി​ല്‍ പ​ദ്ധ​തി പൂ​ര്‍ത്തി​യാ​ക്കാം.

നി​ല​വി​ലു​ള്ള ഫെ​റി​ഭാ​ഗം വി​ട്ട് പ​ടി​ഞ്ഞാ​റ് പു​തു​വൈ​പ്പി​ല്‍ അ​ഴി​മു​ഖം തു​ട​ങ്ങു​ന്നി​ട​ത്തു​നി​ന്ന്​ മു​ക്കാ​ല്‍ കി​ലോ​മീ​റ്റ​റോ​ളം മാ​റി തു​ര​ങ്ക​പ്പാ​ത ആ​രം​ഭി​ക്കാ​മെ​ന്ന് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത ഡോ. ​ജോ​സ് പോ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. മ​റു​ഭാ​ഗ​ത്ത് ദ്രോ​ണാ​ചാ​ര്യ​ക്ക്​ സ​മീ​പ​ത്താ​യി പാ​ത അ​വ​സാ​നി​ക്കും. ഈ ​ഭാ​ഗ​ത്ത് മ​ണ​ലി​ന് ക​ട്ടി​യു​ള്ള​തി​നാ​ല്‍ ട​ണ​ല്‍നി​ര്‍മാ​ണം എ​ളു​പ്പ​മാ​കും. ക​പ്പ​ല്‍ച്ചാ​ലി​ന് 16 മീ​റ്റ​ര്‍ ആ​ഴ​മാ​ണ് വേ​ണ്ട​ത്. ഇ​തി​ലും 20 മീ​റ്റ​ര്‍ താ​ഴ്ത്തി 35 മീ​റ്റ​റോ​ളം ആ​ഴ​ത്തി​ല്‍ വേ​ണം തു​ര​ങ്കം നി​ര്‍മി​ക്കാ​ന്‍.

40 അ​ടി ക​ണ്ടെ​യ്‌​ന​റു​ക​ള്‍ക്കു​വ​രെ സു​ഗ​മ​മാ​യി പോ​കാ​വു​ന്ന ഉ​യ​ര​ത്തി​ലും വീ​തി​യി​ലു​മാ​ക​ണം തു​ര​ങ്ക​പ്പാ​ത​യെ​ന്നും നി​ര്‍ദി​ഷ്ട തീ​ര​ദേ​ശ ഹൈ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി തു​ര​ങ്ക​പാ​ത നി​ര്‍മി​ക്കു​ക​യാ​ണെ​ങ്കി​ല്‍ പ്ര​യോ​ജ​നം ഇ​ര​ട്ടി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ട്ടാ​ഞ്ചേ​രി, ഫോ​ര്‍ട്ട്​​കൊ​ച്ചി, വ​ല്ലാ​ര്‍പാ​ടം പ​ള്ളി, കു​ഴു​പ്പി​ള്ളി, മു​ന​മ്പം, ചെ​റാ​യി ബീ​ച്ചു​ക​ള്‍, പ​ള്ളി​പ്പു​റം കോ​ട്ട, സ​ഹോ​ര​ന്‍ സ്മാ​ര​കം, മാ​ല്യ​ങ്ക​ര, കൊ​ടു​ങ്ങ​ല്ലൂ​ര്‍ ചേ​ര​മാ​ന്‍പ​ള്ളി തു​ട​ങ്ങി​യ​വ​യൊ​ക്കെ ബ​ന്ധി​പ്പി​ക്ക​പ്പെ​ടും. മു​സ്​​രി​സ് ടൂ​റി​സം മേ​ഖ​ല​യു​ടെ സാ​ധ്യ​ത​ക​ളും ഇ​തു​വ​ഴി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്നും കൗ​ണ്‍​സി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തീർപ്പുകൽപ്പിക്കാതെ 3000-ലധികം അപേക്ഷകൾ ; ഇനി ശനിയാഴ്ചയും ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തും

0
തിരുവനന്തപുരം : ശനിയാഴ്ചകളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ സംസ്ഥാന മോട്ടോർ വാഹന...

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങങ്ങളില്‍ ഒന്നാം ക്ലാസ്സിൽ കുട്ടികൾ കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളോടുള്ള ആവേശം കുറഞ്ഞു. ഒന്നാം ക്ലാസ്സിൽ ചേർന്ന കുട്ടികൾ...

യു​വാ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി കാ​ർ ക​വ​ർ​ന്നു ; പ്രതി അ​റ​സ്റ്റി​ൽ

0
കൊ​ച്ചി: ബി​സി​ന​സ് സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കാ​നു​ണ്ടെ​ന്ന പേ​രി​ൽ യു​വാ​വി​നെ ഹോ​ട്ട​ലി​ൽ വി​ളി​ച്ചു​വ​രു​ത്തി...

കാര്യവട്ടം ക്യാംപസ് സംഘട്ടനം : റിപ്പോര്‍ട്ട് തേടി വിസി ; കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത്...

0
തിരുവനന്തപുരം: കെഎസ്‌യു തിരുവന്തപുരം ജില്ലാ ജനറൽ സെക്രട്ടറി സാഞ്ചോസിനെ കാര്യവട്ടം കാമ്പസിലെ...