Friday, May 3, 2024 4:04 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

വനിതകള്‍ക്ക് സംരംഭകത്വ വികസന പരിശീലനം
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, സംസ്ഥാനത്തെ 14 ജില്ലകളിലായി 18 നും 55 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് സംരംഭകത്വ വികസനപരിശീലന പരിപാടികള്‍ ആരംഭിക്കും. പരിശീലനത്തിലൂടെ തൊഴിലന്വേഷകരായ വനിതകള്‍ക്ക് സ്വന്തമായി യൂണിറ്റുകള്‍ ആരംഭിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഭാവിയില്‍ സ്വയംപര്യാപ്തത നേടുന്നതിനുമാണ് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്.
ആറ് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനപരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന യോഗ്യരായ 30 പേരെ പരിശീലനത്തിനായി തെരഞ്ഞെടുക്കും. സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിലേക്കായി സംരംഭകത്വ പരിശീലനത്തിനു പുറമെ ധൈര്യപൂര്‍വം ജീവിത സാഹചര്യങ്ങളെ നേരിടുന്നതിനും സ്വയം തീരുമാനമെടുക്കുന്നതിനും, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അവരെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളും ലഭ്യമാക്കും. ഈ ആറ് ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 1000 രൂപ സ്റ്റൈപ്പന്റ് നല്‍കും.

മിനിമം യോഗ്യത: പത്താം ക്ലാസ്പഠനം. 35 വയസിനുമേല്‍ പ്രായമുള്ള അവിവാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍, സാമ്പത്തികമായി പിന്നോക്കവും നിലവില്‍ തൊഴില്‍ ഇല്ലാത്തവര്‍ക്കും മുന്‍ഗണന നല്‍കും. പത്തനംതിട്ട ജില്ലയില്‍ നിന്നും പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ (പേര്, മേല്‍വിലാസം, ഫോണ്‍നമ്പര്‍, വിദ്യാഭ്യാസയോഗ്യത, തൊഴില്‍പരിചയം, നിലവില്‍ ഏതെങ്കിലും തൊഴിലുണ്ടെങ്കില്‍ ആവിവരം, വാര്‍ഷിക കുടുംബ വരുമാനം എന്നിവ രേഖപ്പെടുത്തിയിട്ടുള്ള) മാര്‍ച്ച് 31 ന് മുന്‍പായി സമര്‍പ്പിക്കണം.
അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യതയുടെയും റേഷന്‍കാര്‍ഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം നിര്‍ബന്ധമായും സമര്‍പ്പിക്കണം. അപേക്ഷ അയയ്‌ക്കേണ്ട മേല്‍വിലാസം – മേഖലാമാനേജര്‍, കേരള സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍, ഗ്രൗണ്ട്ഫ്ളോര്‍ ട്രാന്‍സ്പോര്‍ട്ഭവന്‍, ഈസ്റ്റ് ഫോര്‍ട്ട് അട്ടകുളങ്ങര പി.ഒ, തിരുവനന്തപുരം – 695023. ഫോണ്‍ : 0471 – 2328257, 9496015006, ഇ-മെയില്‍ : [email protected]

പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ്
പത്തനംതിട്ട ജില്ലയില്‍ 18 ലൊക്കേഷനുകളില്‍ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷ, ഓണ്‍ലൈന്‍ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ പ്രൊവിഷണല്‍റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലാ വെബ്സൈറ്റ്, അക്ഷയ വെബ്സൈറ്റ് എന്നിവിടങ്ങളില്‍ ലിസ്റ്റ് പരിശോധനയ്ക്ക് ലഭിക്കും. ആക്ഷേപമുള്ളവര്‍ക്ക് പ്രസിദ്ധീകരണ തീയതി മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ ജില്ലാ കളക്ടര്‍, അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ എന്നിവര്‍ക്ക് പരാതി നല്‍കാം.
ഫോണ്‍ : 0468 – 2322706, 2322708.

പിഎം കിസാന്‍ സമ്മാന്‍ പദ്ധതി : ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ കിസാന്‍ സമ്മാന്‍ നിധിയില്‍ അംഗങ്ങളായിട്ടുളള എല്ലാ ഗുണഭോക്താക്കളും തങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചാല്‍ മാത്രമേ ഏപ്രില്‍ മുതലുളള ഗഡുക്കല്‍ ലഭിക്കു. എല്ലാ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ഗുണഭോക്താക്കളും അവരുടെ നിലവിലുളള പിഎം കിസാന്‍ ബാങ്ക് അക്കൗണ്ട് ആധാറുമായി മാര്‍ച്ച് 31 നകം ബന്ധിപ്പിച്ചു എന്ന് ഉറപ്പു വരുത്തണമെന്ന് പത്തനംതിട്ട കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

സ്റ്റേഷനറി വിതരണം നിര്‍ത്തിവച്ചു
വാര്‍ഷിക സ്റ്റോക്കെടുപ്പ് പ്രമാണിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഷനറി ഓഫീസ് സ്റ്റോറില്‍ നിന്നും എപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അറിയിച്ചു.

വനിതാ കമ്മീഷന്‍ സിറ്റിംഗ് മാര്‍ച്ച് 21 ന്
കേരള വനിതാ കമ്മീഷന്‍ സിറ്റിംഗ് മാര്‍ച്ച് 21 ന് രാവിലെ 10 മുതല്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ലൈഫ്സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
രണ്ടാംലോക മഹായുദ്ധസേനാനികള്‍ക്കും വിധവകള്‍ക്കുമുള്ള പ്രതിമാസ സാമ്പത്തികസഹായം 2022 ഏപ്രില്‍ മുതല്‍ തുടര്‍ന്ന് ലഭിക്കുന്നതിനു ലൈഫ് സര്‍ട്ടിഫിക്കറ്റ് ഏപ്രില്‍ ആദ്യം തന്നെ പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമഓഫീസില്‍ സമര്‍പ്പിക്കണം. ലൈഫ്സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ക്ക് സാമ്പത്തികസഹായം തുടര്‍ന്ന് ലഭിക്കുന്നതല്ലെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2961104.

ക്വട്ടേഷന്‍
കടപ്ര കണ്ണശ സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൂള്‍ വെതര്‍ സ്റ്റേഷന്‍ സജ്ജീകരിക്കുന്നതിന് വേണ്ട ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ തയാറുളള വ്യക്തികളില്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 24 ന് പകല്‍ മൂന്നു വരെ.

മരം ലേലം
പന്തളം തെക്കേക്കര വില്ലേജ് ഓഫീസറുടെ കസ്റ്റഡിയിലുളള ഒരു പൂവാക മരവും (330 സെ.മീ) ആറു തടികഷണവും വിറകും ഈ മാസം 30 ന് പകല്‍ 11 ന് അടൂര്‍ തഹസില്‍ദാര്‍ (എല്‍.ആര്‍) അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പന്തളം തെക്കേക്കര വില്ലേജ് ഓഫീസില്‍ ലേലം ചെയ്ത് വില്‍ക്കും. ലേലത്തിന് താത്പര്യമുളളവര്‍ നിരതദ്രവ്യം കെട്ടിവച്ച് പങ്കെടുക്കണം. ഫോണ്‍ : 04734-224826.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അതീവ ജാഗ്രത, കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു ; വീണ്ടും ‘കള്ളക്കടൽ’, ബീച്ചിൽ...

0
തിരുവനന്തപുരം: കേരളാ തീരത്ത് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. വീണ്ടും കള്ളക്കടൽ...

ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം 15-മത് വാർഷികാഘോഷം സംഘടിപ്പിക്കും

0
ജിദ്ദ : കഴിഞ്ഞ ഒന്നര ദശാബ്ദക്കാലം ജിദ്ദയിലെ സാമൂഹിക മണ്ഡലങ്ങളിൽ പ്രവർത്തിച്ചു...

ഉഷ്ണ തരം​ഗത്തിനിടെ ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴയെത്തുന്നു

0
തിരുവനന്തപുരം: ഉഷ്ണ തരം​ഗത്തിനിടെ ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴയെത്തുന്നു. സംസ്ഥാനത്ത് അടുത്ത 5...

എസ്.എ.ടി. ആശുപത്രിയില്‍ ‘അമ്മയ്‌ക്കൊരു കൂട്ട്’ പദ്ധതി വിജയം ; പ്രസവ സമയത്ത് ലേബര്‍...

0
തിരുവനന്തപുരം : തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എസ്.എ.ടി....