സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡിയോടു കൂടി സ്ഥാപിച്ച സൗരോര്‍ജ ഇവി ചാര്‍ജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം 20ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ സ്ഥാപിച്ചതും പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ആദ്യ ചാര്‍ജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി 20ന് വൈകുന്നേരം 3.30 ന് ഓണ്‍ലൈനായി നിര്‍വഹിക്കും. ആന്റോ ആന്റണി എംപി, അഡ്വ. കെ.യു. ജനീഷ് കുമാര്‍ എന്നിവര്‍ സന്നിഹിതരാകും. അനര്‍ട്ട് സിഇഒ നരേന്ദ്രനാഥ് വേളൂരി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പത്തനംതിട്ട ഉതിമൂട് ഫില്‍സ് ഹബ് കഫറ്റീരിയയില്‍ തുടങ്ങിയ സോളാര്‍ ചാര്‍ജിംഗ് സ്റ്റേഷനില്‍ 50 കിലോവാട്ട് സോളാര്‍ പാനല്‍, രണ്ട് ചാര്‍ജിംഗ് മെഷീനുകള്‍ എന്നിവയാണ് സ്ഥാപിച്ചിട്ടുള്ളത്. ഒരു ദിവസം 10 ഇലക്ട്രിക് -കാറുകള്‍ പൂര്‍ണമായും സൗരോര്‍ജം ഉപയോഗിച്ച് ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ 50 കിലോവാട്ട് സോളാര്‍ പാനല്‍ ഒരുക്കിയിട്ടുണ്ട്. ഒരേ സമയം രണ്ടു ഇലക്ട്രിക് കാറുകള്‍, മൂന്ന് ഇലക്ട്രിക് ഓട്ടോ എന്നിവ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം നിലവില്‍ ഉണ്ട്.

ഇലക്ട്രിക് കാറുകള്‍ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യുമ്പോള്‍ 30-45 മിനിറ്റ് വരെ സമയം വേണ്ടതിനാല്‍ ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, കഫറ്റീരിയകള്‍, എന്നിവയാണ് ഫാസ്റ്റ് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് ഏറ്റവും അനുയോജ്യം. ഹോട്ടലുകളിലും, റസ്റ്റോറന്റുകളിലും റിഫ്രഷ്‌മെന്റ് ഫെസിലിറ്റി, വാഷ്‌റും സൗകര്യം, ദേശീയപാത, എംസി റോഡ്, മറ്റ് പ്രധാന റോഡുകള്‍ എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന ചാര്‍ജിംഗ് ഹബുകള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നല്‍കി വരുന്നത്.

പുതുതായി ഇത്തരം സംരംഭം തുടങ്ങുന്ന ആദ്യത്തെ 100 സ്വകാര്യ സംരംഭകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍, ചാര്‍ജിംഗ് മെഷീനിനും സബ്‌സിഡി നല്‍കുന്നു. കൂടാതെ സൗരോര്‍ജ സംവിധാനത്തിനും സബ്‌സിഡി നല്‍കുന്നു. സൗരോര്‍ജ സംവിധാനത്തിന് ഓരോ കിലോവാട്ടിന് 20,000/ രൂപ വീതവും പരമാവധി 50 കിലോവാട്ടിന് 10 ലക്ഷം രൂപയും, 20 ഫാസ്റ്റ് ചാര്‍ജിംഗ് മെഷീനുകള്‍ക്ക് മെഷീന്‍ വിലയുടെ 25 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നു. വളരെ ലാഭകരമായി ഉപയോഗിക്കാവുന്നതും പ്രത്യേകിച്ച് ഓപ്പറേറ്റര്‍ ആവശ്യമില്ലാതെ സ്വന്തമായി ഉപയോഗിക്കാന്‍ സാധിക്കുന്നതിനാലും ആദ്യത്തെ മുതല്‍ മുടക്ക് കഴിഞ്ഞാലും മറ്റ് ചിലവുകള്‍ ഒന്നും തന്നെ ഇല്ല.

60 കിലോവാട്ട് ശേഷിയുള്ള രണ്ടു കാറുകള്‍ ഒരേ സമയം ചാര്‍ജ് ചെയ്യാനുള്ള ചാര്‍ജര്‍ മെഷീന് എട്ടു ലക്ഷം രൂപയും, 100 കെവിഎ ട്രാന്‍സ്ഫോര്‍മറിന് നാലു ലക്ഷം രൂപയും, മറ്റ് ചിലവുകള്‍ എല്ലാം ചേര്‍ത്ത് 15 ലക്ഷം രൂപയ്ക്ക് ഇലക്ട്രിക് കാറുകള്‍ക്കായുള്ള ചാര്‍ജിംഗ് ഹബ് തുടങ്ങാന്‍ സാധിക്കും. നിഴല്‍ രഹിത സ്ഥലത്തിന്റെ ലഭ്യതയും, എത്ര രൂപ സോളാര്‍ പാനലിന് മുതല്‍മുടക്കാന്‍ സാധിക്കും എന്നതിനേയും ആശ്രയിച്ച് സൗരോര്‍ജ സംവിധാനത്തിന്റെ ശേഷി നിശ്ചയിക്കാം. ഒരു കിലോവാട്ട് സോളാര്‍ പാനല്‍സ്ഥാപിക്കുന്നതിന് കുറഞ്ഞത് 100 സ്‌ക്വയര്‍ഫീറ്റ് നിഴല്‍ രഹിത സ്ഥലം ആവശ്യമുണ്ട്. കൂടാതെ ട്രാന്‍സ്‌ഫോര്‍മറിന്റെ ഉള്‍പ്പെടെ ചാര്‍ജിംഗ് ഹബ് സ്ഥാപിക്കുന്നതിന് കുറഞ്ഞത് 1000 സ്‌ക്വയര്‍ഫീറ്റ് സ്ഥലം ആവശ്യമുണ്ട്. ചാര്‍ജ് ചെയ്യുന്ന സമയത്ത് ഇലക്ട്രിക് കാര്‍ ഉപയോഗിക്കുന്നവര്‍ക്ക് റസ്റ്റ് റൂം /കഫറ്റീരിയ എല്ലാ സ്റ്റേഷനിലും നിര്‍ബന്ധമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...