Sunday, May 5, 2024 11:19 am

അണുബാധ കൂടുന്നു ; ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില മോശമാകുന്നുവെന്ന് മകൻ തേജസ്വി യാദവ്

For full experience, Download our mobile application:
Get it on Google Play

ദില്ലി : ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി സ്ഥാപകനുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില മോശമാകുന്നുവെന്ന് മകൻ തേജസ്വിയാദവ്. നേരത്തേ ലാലു പ്രസാദ് യാദവിനെ ദില്ലിയിലെ എയിംസിൽ നിന്ന് ഡിസ്ചാർജ് ചെയ്തുവെന്ന് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തെ വീണ്ടും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ. ബുധനാഴ്ചയാണ് വീണ്ടും അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയത്.

അദ്ദേഹത്തിന് അണുബാധ കൂടുന്നതായാണ് മകൻ തേജസ്വി യാദവ് വ്യക്തമാക്കുന്നത്. “ലാലു പ്രസാദ് യാദവ്ജി ഡൽഹിയിലെ എയിംസിൽ ചികിത്സയിലാണ്. റാഞ്ചിയിൽ ആയിരുന്നപ്പോൾ 4.5 ആയിരുന്നു ലാലു പ്രസാദ് യാദവിന്റെ ക്രിയാറ്റിൻ ലെവൽ. ദില്ലിയിൽ പരിശോധിച്ചപ്പോൾ അത് 5.1 ആയി ഉയർന്നു. വീണ്ടും പരിശോധിച്ചപ്പോൾ 5.9 ആയി. അണുബാധ വർദ്ധിക്കുന്നു.” – തേജസ്വി വ്യക്തമാക്കി.

റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (റിംസ്) റഫർ ചെയ്തതിന് ശേഷം 73 കാരനായ ലാലു യാദവിനെ ചൊവ്വാഴ്ച രാത്രി 9 മണിയോടെ ദില്ലിയിലെ എയിംസിൽ എത്തിച്ചു. അദ്ദേഹം രാത്രി മുഴുവൻ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെയാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബിഹാർ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ ലാലു യാദവിനെ പ്രത്യേക സിബിഐ കോടതി ശിക്ഷിച്ചിരുന്നു. ഡോറണ്ട ട്രഷറിയിൽ നിന്ന് 139 കോടി രൂപ അപഹരിച്ച കേസിൽ അഞ്ച് വർഷം തടവും 60 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. മൂന്ന് തവണ ബിഹാർ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2017 മുതൽ ലാലു പ്രസാദ് യാദവ് ജയിലിലാണ്, എന്നാൽ അനാരോഗ്യം കാരണം അദ്ദേഹം കൂടുതൽ സമയവും റാഞ്ചിയിലെ ആശുപത്രിയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ജനുവരിയിലാണ് അദ്ദേഹത്തെ ദില്ലിയിലെ എയിംസിൽ എത്തിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എസ്ഐയുടെ ആത്മഹത്യക്ക് കാരണം സിപിഎം നേതാക്കളുടെയും ഉദ്യോ​ഗസ്ഥരുടെയും സമ്മർദ്ദം – രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർകോട്: ബേഡകം എസ്ഐ വിജയൻ്റെ ആത്മഹത്യയ്ക്ക് പിന്നിൽ സിപിഎം നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും...

കൊല്ലത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പ് നൽകി അധികൃതർ

0
കൊല്ലം: അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം ജില്ലയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക്...

മല്ലപ്പള്ളി സെൻട്രൽ ജംഗ്ഷനിൽ നിന്നും വലിയ പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ദിശ ബോർഡുകൾ തുരുമ്പെടുത്തു

0
മല്ലപ്പള്ളി : കോട്ടയം - കോഴഞ്ചേരി സംസ്ഥാനപാതയിൽ മല്ലപ്പള്ളി സെൻട്രൽ ജംഗ്ഷനിൽ...

പഞ്ചായത്തും കൃഷിവകുപ്പും ഒത്തുചേർന്നു ; കവിയൂർ പഞ്ചായത്തിൽ വിളവെടുത്തത് 4000 കിലോ തണ്ണിമത്തന്‍

0
തിരുവല്ല : പഞ്ചായത്തും കൃഷിവകുപ്പും ഒത്തുചേർന്നപ്പോൾ  കിരൺ ഇനത്തിലുള്ള 4000 കിലോ...