Tuesday, May 21, 2024 10:48 pm

ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ജില്ലയില്‍ വ്യാപകമായി നടപ്പിലാക്കണം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ജില്ലയില്‍ വ്യാപകമായി നടപ്പിലാക്കണമെന്ന് ആരോഗ്യ-വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് സമഗ്രപച്ചക്കറി കൃഷി വികസന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തോട്ടപ്പുഴശേരി മാരാമണ്‍ സെന്റ് ജോസഫ്‌സ് ചര്‍ച്ച് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കൃഷിയിലേക്ക് മടങ്ങുക എന്ന സന്ദേശമാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി നല്‍കുന്നത്. ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിഷരഹിതമായ പച്ചക്കറികള്‍ നമുക്ക് തന്നെ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഫലപ്രദമായ ഇടപെടലാണിത്. നാം എന്തു കഴിക്കുന്നുവോ അതാണ് നമ്മുടെ ആരോഗ്യം. വിഷരഹിതമായ പച്ചക്കറിയും ഭക്ഷ്യപദാര്‍ത്ഥങ്ങളും കഴിക്കുന്നതാണ് നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ രണ്ടാം 100 ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭക്ഷ്യ സ്വയംപര്യാപ്തതയും സുരക്ഷിത ഭക്ഷ്യ ഉല്പാദനത്തിനുമായി കുടുംബങ്ങളെ സജ്ജമാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന കൃഷിവകുപ്പ് ആരംഭിക്കുന്ന ജനകീയ പദ്ധതിയാണ് ‘ഞങ്ങളും കൃഷിയിലേക്ക്’. ഓരോ വ്യക്തികളെയും അതിലൂടെ കുടുംബത്തെയും തുടര്‍ന്ന് സമൂഹത്തെയും കൃഷിയിലേക്ക് ഇറക്കുന്നതാണ് പദ്ധതി. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം, ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി അവാര്‍ഡ് ജേതാവിനുള്ള പുരസ്‌കാര സമര്‍പ്പണം എന്നിവ ആന്റോ ആന്റണി എംപി വിതരണം ചെയ്തു.

ഞങ്ങളും കൃഷിയിലേക്ക് ലോഗോ പ്രകാശനം അഡ്വ.കെ യു.ജനീഷ് കുമാര്‍ എം എല്‍ എ ജില്ലാ കളക്ടര്‍ക്കു നല്‍കി നിര്‍വഹിച്ചു. കാര്‍ഷിക സത്യപ്രതിജ്ഞ എം എല്‍ എ ചൊല്ലിക്കൊടുത്തു. സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതി അവാര്‍ഡ് ജേതാക്കള്‍ക്കും പുരസ്‌കാരം വിതരണം ചെയ്തു. തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റോ ആന്റണി എം.പി, അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം എല്‍ എ, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍,

ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീന പ്രഭ, ജില്ലാ പഞ്ചായത്ത് അംഗം രാജി പി രാജപ്പന്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു, അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ കുറുപ്പ്, പുറമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിജയന്‍, ‘ ഇവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍ പിള്ള, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെറിന്‍ റോയി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ , വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ഡി.ഷീല തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീട്ടിലെ അമിതമായ വൈദ്യുതി പ്രവാഹത്തെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടിയ്ക്ക് പൊള്ളലേറ്റതായി പരാതി

0
ചേര്‍ത്തല: വീട്ടിലെ അമിതമായ വൈദ്യുതി പ്രവാഹത്തെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടിയ്ക്ക്...

ഇരട്ടയാറിലെ അതിജീവിതയുടെ മരണം : കുറ്റമറ്റ അന്വേഷണം നടത്തണമെന്ന് ഡിജിപിയോട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മിഷന്‍

0
ഇടുക്കി: ഇരട്ടയാറില്‍ പോക്സോ കേസിലെ അതിജീവിത ദൂരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍...

ഉയര്‍ന്നതിരമാലയ്ക്ക് സാധ്യത, ബീച്ച് യാത്ര ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം  : തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഉയര്‍ന്നതിരമാലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ...

അഗളിയില്‍ മലയിൽ അകപ്പെട്ട് വിദ്യാർത്ഥികൾ ; കനത്ത മഴയിലും ഇരുട്ടിലും വഴി തെറ്റി

0
പാലക്കാട്: അഗളിയില്‍ വ്യൂ പോയിന്റ് കാണാനെത്തിയ വിദ്യാര്‍ത്ഥികള്‍ മലയില്‍ അകപ്പെട്ടു. മഴ...