നീര്‍ത്തടാധിഷ്ഠിത മാസ്റ്റര്‍പ്ലാന്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് തയ്യാറാക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലയില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ ഐമാലി നീര്‍ത്തടത്തിന്റെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്‍കുന്ന നീര്‍ത്തടാധിഷ്ഠിത മാസ്റ്റര്‍പ്ലാന്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് തയ്യാറാക്കി. വികസനരേഖ പത്തനംതിട്ട ജില്ലാ ജോയിന്റ് ഡയറക്ടര്‍ എന്‍. ഹരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാലിനു നല്‍കി പ്രകാശനം നിര്‍വഹിച്ചു. ഓമല്ലൂര്‍ പഞ്ചായത്തിലെ ചീക്കനാല്‍, ഐമാലി വെസ്റ്റ്, ഐമാലി ഈസ്റ്റ്, പറയനാലി വാര്‍ഡുകളിലെ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഐമാലി നീര്‍ത്തടം. നീര്‍ച്ചാല്‍ ശൃംഖലകള്‍ കണ്ടെത്തി ഓരോ നീര്‍ച്ചാലുകളും അവയുടെ വൃഷ്ടി പ്രദേശത്തും അനുയോജ്യമായ പരിപാലന പ്രവര്‍ത്തികള്‍ ഉള്‍പ്പെടുത്തിയുള്ള സമഗ്ര പദ്ധതി രേഖയാണ് തയ്യാറാക്കിയിട്ടുള്ളത്.

ആറു കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തോടുകളുടെ വശങ്ങള്‍ കരിങ്കല്ലുകള്‍ ഉപയോഗിച്ച് ബലപ്പെടുത്തല്‍, ബണ്ടുകള്‍ നിര്‍മ്മിക്കല്‍, ചെക്ക് ഡാമുകള്‍, കലുങ്കുകള്‍, തോടുകളിലെ എക്കല്‍ നീക്കം ചെയ്യല്‍, കൃഷിക്ക് ജലം എത്തിക്കുവാന്‍ കുളങ്ങള്‍ നിര്‍മിക്കല്‍, ഭൂഗര്‍ഭ ജല വിതാനം ഉയര്‍ത്തുന്നതിന് ആവശ്യമായ കിണര്‍ റീചാര്‍ജുകള്‍, കൊണ്ടൂര്‍ ട്രഞ്ചുകള്‍, മണ്ണൊലിപ്പ് തടയുന്നതിന് മുളകള്‍ വെച്ച് പിടിപ്പിക്കല്‍ എന്നിവയാണ് മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുന്നത്. ഇലന്തൂര്‍ ജോയിന്റ് ബി ഡി ഗിരിജ, വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, സിഡിഎസ് ചെര്‍പേഴ്‌സണ്‍ അമ്പിളി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെര്‍പേഴ്‌സണ്‍ സാലി തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.മണിജ് കുമാര്‍, ജനപ്രതിനിധികളായ മിനി വര്‍ഗീസ്, സുജാത, കെ.സി അജയന്‍, അന്നമ്മ, ജി.സുരേഷ് കുമാര്‍, എന്‍.മിഥുന്‍, കെ.അമ്പിളി എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...