പുനലൂർ – മൂവാറ്റുപുഴ പാത നിർമ്മാണം : കോന്നിയിൽ ഗതാഗത കുരുക്ക് രൂക്ഷം

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോന്നി നഗരത്തിൽ ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തതിനെ തുടർന്ന് കോന്നിയിൽ ഗതാഗത കുരുക്ക് രൂക്ഷമായി. എലിയറക്കൽ മുതൽ കോന്നി എസ് ബി ഐ ബാങ്കിന് സമീപം വരെയുള്ള ഭാഗത്താണ് രാവിലെ പതിനൊന്ന് മണി വരെയുള്ള സമയങ്ങളിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നത്.  റോഡിൽ പലയിടത്തും കലുങ്ക് നിർമ്മാണത്തിന്റെ ഭാഗമായി റോഡ് കുഴിച്ച് ഇട്ടിരിക്കുന്നതിനാൽ വാഹനങ്ങൾ ഒരു ഭാഗത്ത് കൂടി മാത്രമേ കടത്തി വിടുന്നുള്ളു. ഇതിനാൽ വലിയ വാഹനങ്ങൾ കടന്നു പോകാതെ വരുകയും ഗതാഗത കുരുക്ക് രൂക്ഷമാവുകയും ചെയ്യുന്നത് പതിവാണ്. നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമാകുമ്പോഴും തിരക്ക് നിയന്ത്രിക്കാൻ പോലീസിനെയും ഹോം ഗാർഡിനേയും നിയോഗിക്കുവാനും അധികൃതർ തyyaaറായിട്ടില്ല.

ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി വരുന്ന ആംബുലൻസുകൾ പോലും ഈ ഗതാഗത കുരുക്കിൽ പെട്ടുപോകുന്നത് നിത്യ സംഭവമാണ്. പുനലൂർ – മൂവാറ്റുപുഴ പാതയിൽ നിന്നും കോന്നി ചന്ദനപ്പള്ളി റോഡിലേക്ക് കടക്കുന്ന പോക്കറ്റ് റോഡും നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി അടച്ചതിനാൽ ഇതും കുരുക്ക്‌ വർധിപ്പിച്ചു. റോഡിൽ പലയിടത്തും ഗതാഗതം സ്തംഭിക്കുമ്പോൾ നാട്ടുകാർ തന്നെ ഇതിന് പരിഹാരം കാണേണ്ട സ്ഥിതിയാണിപ്പോൾ. കരാർ കമ്പനിക്കാരും ഇതിന് പരിഹാരം കാണുന്നില്ല. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് വാഹനങ്ങൾ നഗരത്തിൽ കൂടി കടന്നുപോകുന്നത്. കലുങ്കുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കാത്തതും ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...