Wednesday, May 8, 2024 7:01 am

ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ 14 തസ്തികകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനു കീഴില്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പുതുതായി ആരംഭിച്ച ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ 14 തസ്തികകള്‍ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അനലിസ്റ്റ് ഗ്രേഡ് I – 1, അനലിസ്റ്റ് ഗ്രേഡ് II – 3, അനലിസ്റ്റ് ഗ്രേഡ് III – 3, ടെക്നിക്കൽ അസിസ്റ്റൻ്റ് – 2, ടെക്നിക്കൽ സ്റ്റോർ കീപ്പർ – 1, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് – 1, സീനിയർ സൂപ്രണ്ട് – 1, ക്ലർക്ക് – 2 എന്നിങ്ങനെ തസ്തികകൾ സൃഷ്ടിക്കാനാണ് അനുമതി ലഭിച്ചത്. എത്രയും വേഗം നടപടിക്രമങ്ങൾ പാലിച്ച് പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്ത് നിയമനങ്ങൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറിയാണ് പത്തനംതിട്ട കോന്നിയില്‍ പ്രവർത്തന സജ്ജമാക്കിയത്. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന ക്ഷമമാക്കുന്നതോടെ പ്രതിവര്‍ഷം ഏകദേശം 4500 മരുന്നുകള്‍ പരിശോധിക്കുവാന്‍ സാധിക്കുന്നതാണ്. ഇതോടെ സംസ്ഥാനത്ത് മൊത്തം പ്രതിവര്‍ഷം പരിശോധിക്കുന്ന മരുന്നുകളുടെ എണ്ണം 15,000 ആയി വര്‍ദ്ധിക്കുന്നതാണ്. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വിതരണം നടത്തുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധന നടത്തുവാനാണ് ഉദ്ദേശിച്ചിട്ടുള്ളത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കി ; നൂറുകണക്കിന് യാത്രക്കാര്‍ കുടുങ്ങി

0
കണ്ണൂര്‍: മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനങ്ങൾ റദ്ദാക്കി. ഇതോടെ നൂറുകണക്കിന്...

അരലക്ഷത്തിലേറെ അഭയാർഥികൾ വ്യാജ ആധാർ കാർഡുമായി കേരളത്തിൽ കഴിയുന്നതായി മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ട്

0
കൊച്ചി : ബംഗ്ലദേശ്, ശ്രീലങ്ക, മ്യാൻമർ എന്നിവിടങ്ങളിൽനിന്നുള്ള അരലക്ഷത്തിലേറെ അഭയാർഥികൾ വ്യാജ...

ഹയർ സെക്കൻ‌ഡറി , വി.എച്ച്.എസ്.ഇ ഫല പ്രഖ്യാപനം നാളെ

0
തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം...

മ​ധ്യ​പ്ര​ദേ​ശി​ൽ ഇ​വി​എം മെ​ഷി​നു​മാ​യി പോ​യ ബ​സി​ന് തീ​പി​ടി​ച്ചു ; അടിമുടി ദുരൂഹത

0
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷി​നു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച ബ​സി​ന്...