Thursday, May 2, 2024 7:22 pm

സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്കൊപ്പം വികസനവും സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ് : മാത്യു.ടി.തോമസ് എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാധാരണരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള യത്നവും സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുക ആണെന്ന് അഡ്വ. മാത്യു.ടി.തോമസ് എം.എല്‍.എ പറഞ്ഞു. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫ്ളാഷ് മോബ് തിരുവല്ല കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിനാണ് പ്രചരണ പരിപാടികളും പ്രദര്‍ശനങ്ങളും നടത്തുന്നത്. ജനങ്ങളുടെ അതാതു കാലത്തെ ആവശ്യങ്ങള്‍ പരിഗണിച്ചും ഓരോ മേഖലയിലും ജനങ്ങളുടെ താല്‍പര്യങ്ങള്‍ സ്വാംശീകരിച്ചുമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അധികം ശ്രദ്ധിക്കാതിരുന്ന പല മേഖലകളിലും നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നുണ്ട്. റോഡുകളും പാലങ്ങളും ഗതാഗത മാര്‍ഗങ്ങളും മെച്ചപ്പെടുന്നതിനൊപ്പം തന്നെ കേരളത്തിനെ വൈജ്ഞാനിക സമൂഹമായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എംപ്ലോയിസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍. സനല്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ കെ. പ്രകാശ് ബാബു, ഓട്ടോകാസ്റ്റ് ചെയര്‍മാന്‍ അലക്സ് കണ്ണമല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, ഉഷാകുമാരി മാടമണ്‍, തിരുവല്ല കെ.എസ്.ആര്‍.ടി.സി എ.ടി.ഒ എം.സാമുവേല്‍, പ്രചരണ സമിതി അംഗം സുമേഷ് ഐശ്വര്യ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പുരസ്കാരം സമ്മാനിച്ചു

0
പത്തനംതിട്ട : ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത...

കോൺഗ്രസ് വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ചു ; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിയുമായി ബിജെപി സംഘം

0
ദില്ലി: കോൺഗ്രസ് വ്യാജ വീഡിയോകളിലൂടെ പ്രചാരണം നടത്തിയെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ...

വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്ത് കോഴിക്കോട്...

0
കോഴിക്കോട്: വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ...

400 സ്ത്രീകളെ ബലാത്സംഗം ചെയ്തയാള്‍ക്ക് വേണ്ടിയാണ് മോദി വോട്ടുചോദിച്ചത് ; മാപ്പ് പറയണമെന്ന് രാഹുല്‍...

0
ദില്ലി : പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ ബിജെപിക്കും മോദിക്കുമെതിരെ ആഞ്ഞടിച്ച്...