വ്യത്യസ്ഥമായ രചനാശൈലിയാണ് കലാകാരന്മാരെ സൃഷ്ടിക്കുന്നത് : പ്രൊഫ.ടി .കെ ജി നായര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  വ്യക്തികളുടെ ആത്മാവിഷ്‌ക്കാരമാണ് കലാ രചനയെന്ന് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പ്രൊഫ.ടി .കെ ജി നായര്‍. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കോ-ഓപ്പറേറ്റീവ് കോളേജില്‍ നടന്ന ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ആത്മാവിഷ്‌കാരങ്ങളെ അവതരിപ്പിക്കുന്ന കലയാണ് ചിത്രരചന. ഓരോരുത്തരുടെയും രചനാശൈലി വ്യത്യസ്ഥമാണ്. ആ വ്യത്യസ്ഥതയാണ് കലാകാരന്മാരെ സൃഷ്ടിക്കുന്നത്. അറിവിന്റെ എല്ലാ വാതായനങ്ങളിലും എത്തി നില്‍ക്കുന്നവരാണ് ഇപ്പോഴുള്ള കുട്ടികള്‍. എല്ലാ ലൈബ്രറികളിലും ബാലവേദികള്‍ പ്രവര്‍ത്തിക്കണമെന്നും ടി.കെ.ജി നായര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ യുപി, ഹൈസ്‌കൂള്‍  വിഭാഗത്തിലായാണ് മത്സരം സംഘടിപ്പിച്ചത്. യു പി വിഭാഗത്തില്‍ 33 ഉം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 32 പേരും ഉള്‍പ്പടെ 65 കുട്ടികള്‍ പങ്കെടുത്തു. വിജയികളെ വ്യാഴാഴ്ച (12) പ്രഖ്യാപിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി.ജെ. ഫിലിപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി.ആനന്ദന്‍, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം രാജന്‍ വര്‍ഗീസ്, കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.എന്‍. സോമരാജന്‍, കോന്നി ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പേരൂര്‍ സുനില്‍, കോഴഞ്ചേരി താലൂക്ക് ലൈബ്രറി വൈസ് പ്രസിഡന്റ് കെ.അമ്മിണിയമ്മ, ചിത്രകാരന്‍ പ്രമോദ് കുരമ്പാല എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...