Thursday, May 9, 2024 6:35 pm

മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്ന് മടങ്ങിയെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രണ്ടാഴ്ചയിലേറെ നീണ്ട ചികിത്സക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്ന് മടങ്ങിയെത്തി. ഇന്ന് പുലർച്ചെയാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്. അമേരിക്കയിലെ ചികിത്സക്ക് ശേഷം മറ്റു ചില വിദേശ രാജ്യങ്ങളിലേക്ക് യാത്ര നിശ്ചയിച്ചിരുന്നുവെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങിയത്. തൃക്കാക്കരയിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് യോഗം മറ്റന്നാൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ഇക്കഴിഞ്ഞ ഏപ്രിൽ 24 നാണ് മുഖ്യമന്ത്രി തുടർ ചികിത്സാർത്ഥം അമേരിക്കയിലേക്ക് പോയത്. യു.എസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണു മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. ഈ മാസം 12ന് വൈകുന്നേരം പാലാരിവട്ടം ബൈപ്പാസ് ജംങ്‌ഷനിൽ നടക്കുന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

യുഡിഎഫിന്റെ സിറ്റിങ് സീറ്റായ തൃക്കാക്കര പിടിച്ചെടുക്കണെമെന്ന് പാർട്ടി നേതൃത്വത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. അമേരിക്കയിൽ ചികിത്സയിലുള്ള പിണറായിയും കോടിയേരിയും മുതിർന്ന നേതാക്കളുമായി ഫോണിൽ ആശയവിനിമയം നടത്തിയാണ് പ്രചാരണം മുന്നോട്ട് കൊണ്ടുപോയിരുന്നത്. ഇടതുമുന്നണി കൺവീനറായ ഇ.പി.ജയരാജനാണ് തൃക്കാക്കരയിലെ ഏകോപന ചുമതല. പി.രാജീവും എം.സ്വരാജും പ്രചാരണം ആസൂത്രണം ചെയ്തു നടപ്പിലാക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോട്ടയത്ത് ടാറിങ് തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു

0
കോട്ടയം : ടാറിങ് തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു. കോട്ടയം ഇടമറുകിലാണ് സംഭവം....

80 ലക്ഷം രൂപ നേടിയത് കോഴിക്കോട് വിറ്റ ടിക്കറ്റ് ; കാരുണ്യ പ്ലസ് ലോട്ടറി...

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഫലം...

അരളിപ്പൂവ് വേണ്ടെന്ന് മലബാർ ദേവസ്വം ബോർഡും ; നിരോധന ഉത്തരവ് നാളെ ഇറക്കും

0
എറണാകുളം: അരളിപ്പൂവ് നിരോധിച്ച് മലബാർ ദേവസ്വം ബോർഡും രംഗത്ത്. മലബാർ ദേവസ്വം...

കുട്ടിക്കാനത്ത് കാര്‍ 600 അടി താഴ്‌ചയിലേക്ക് മറിഞ്ഞു ; കുട്ടിയടക്കം 2 പേര്‍ മരിച്ചു,...

0
ഇടുക്കി: കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. കൊട്ടാരക്കര ദിണ്ടിഗൽ ദേശീയപാതയിൽ...