റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : എം.സി. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു വീഴ്ത്തിയ യുവാവ് മറ്റൊരു കാർ ദേഹത്ത് കയറി മരിച്ചു. പന്തളം കുരമ്പാല ശങ്കരത്തിൽ കുളത്ത് വടക്കേതിൽ പരേതനായ യോഹന്നാന്റ മകൻ കെ.വൈ.ബിജു(44)വാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ എം.സി. റോഡിൽ മെഡിക്കൽ മിഷൻ കവലയ്ക്ക് സമീപമാണ് അപകടം. റോഡ് മുറിച്ച് കടക്കുമ്പോൾ അടൂരിൽ നിന്നും പന്തളം ഭാഗത്തേക്ക് വരികയായിരുന്ന കാർ ബിജുവിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിച്ച കാർ നിർത്താതെ ഓടിച്ചുപോയി.

റോഡിൽവീണ ബിജുവിന്റെ ദേഹത്തേക്ക് പന്തളത്തുനിന്നും അടൂർ ഭാഗത്തേക്കു പോവുകയായിരുന്നു കാർ കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ മിഷൻ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് ബിജു. അമ്മ: പരേതയായ മേരി യോഹന്നാൻ. ഭാര്യ: ജിനു. മക്കൾ: ജോയൽ, ജോഷ്വ, ജോബ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...